'രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ അവര്‍ വരികയാണ്, വീട്ടില്‍ കയറി കൊള്ളയിടിക്കുന്നു, എല്ലാം എടുത്തു കൊണ്ടുപോവുകയാണ്,, പാത്രങ്ങളും വീട്ടുപകരങ്ങളും എല്ലാം... ഇവിടെ ഞങ്ങള്‍ ആരും സുരക്ഷിതരല്ല... ഇവിടെ മുസ്ഥഫാബാദില്‍ ആളുകള്‍ വരികയാണ്...ഇവിടെ ഗുണ്ടായിസം കാട്ടുകയാണവര്‍... ഞങ്ങളുടെ മക്കളെ പിടിച്ച് കൊണ്ടു പോവുകയാണ്....'
യഹാ മുസ്ഥഫാ ബാദ് മെ കോയി ബീ സേഫ് നഹീ ഹേ... യഹാ മുസ്ഥഫാ ബാദ് മെ ലോഗ് ആത്ഥേഹേ,, ദിന്‍ മെ, ദിന്‍മെ രാത്ഥ് മെ കബിബി ആത്ഥാഹെ.. യഹീ ലോഗ് ഗുണ്ടാ കര്‍ദി കര്‍ഹെ സാരെ... ഹമാരേ ബച്ചോ കോ ഉഡാകേ ലേ ജാത്ഥാഹെ....
ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹി പോലീസും ഗുണ്ടാ സംഘവും ചേര്‍ന്ന് തങ്ങളുടെ മക്കളെ പിടിച്ചു കൊണ്ടു പോവുകയും മോചനദൃവ്യം ആവശ്യപ്പെടുകയാണെന്നും ആരോപിച്ച് ഫെബ്രുവരി 23 മുതല്‍ കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ഥഫാ ബാദിലെ ചാന്ദ്ബാഗിലെ ഒരു കൂട്ടം വനിതകളാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഇവിടെ മുസ്ഥഫാബാദില്‍ ഞങ്ങള്‍ സുരക്ഷിതരല്ല, ഇവിടെ രാത്രിയൊ പകലൊ എന്നില്ലാതെ ആളുകള്‍ വന്ന് ഗുണ്ടായിസം കാണിക്കുകയാണ്...... ഞങ്ങളുടെ വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണ്.... ' പ്രദേശവാസിയായ ആത്തിയ പറഞ്ഞു.
നെഹ്‌റു വിഹാര്‍ ബാരാ നമ്പര്‍ ഗല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൂന്ന് പേരെ പോലീസ് പിടിച്ച് കൊണ്ടു പോയെന്ന് സാമൂഹിക പ്രവര്‍ത്തകനായ മെഹ്ബുബ് അഴിമുഖത്തോട് പറഞ്ഞു.
ഡല്‍ഹി പോലീസിനെതിരെയാണ് ഇവര്‍ പ്രധാനമായും ആക്ഷേപം ഉന്നയിക്കുന്നത്... പോലീസ് വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണെന്നും അവരെ വിട്ടുകിട്ടണമെങ്കില്‍ ഒരു ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
പോലീസ് ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ പിടിച്ചു കൊണ്ടു പോയ കുട്ടികള്‍ക്ക് കൊറോണ വയറസ് പകര്‍ത്തുമെന്ന ഭീഷണിയും ഡല്‍ഹി പോലീസ് നടത്തുന്നുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.... വീട്ടില്‍ അതിക്രമിച്ച് കയറി പാത്രങ്ങള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ എടുത്ത് കൊണ്ടു പോകുകയാണെന്നും ആത്തിയ പറഞ്ഞു.
ചിലര്‍ ഭയം മൂലം തങ്ങളുടെ മക്കളെ പണം കൊടുത്തു മോചിപ്പിച്ചുവെന്നും പൈസ കൊടുത്ത് മക്കളെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരുന്നവരില്‍ നിന്ന് പോലീസ് നിര്‍ബന്ധിച്ച് വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയാണെന്നും പ്രദേശ വാസികള്‍ പറഞ്ഞു. തങ്ങള്‍ ആര്‍ക്കെതിരേയും ഒരു സാക്ഷിയും പറയില്ലെന്നും ആര്‍ക്കെതിരെയും പരാതിപ്പെടില്ലെന്നും എഴുതി വാങ്ങിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രദേശത്ത് നടന്ന കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സാക്ഷി പറയാതിരിക്കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കലാപകാരികള്‍ക്കെതിരെ സാക്ഷി പറയാന്‍ ഇനി നിങ്ങള്‍ക്കാവില്ലെന്നും അങ്ങനെ ചെയ്താല്‍ ജയിലില്‍ അടക്കുമെന്ന ഭീഷണിയാണ് പോലീസ് ഉയര്‍ത്തുന്നതെന്നുമാണ് ഇവിടത്തെ സ്ത്രീകള്‍ പറയുന്നത്.
പോലീസുകാര്‍ വീടുകള്‍ കൊള്ളയടിക്കുകയും വീടുകളില്‍ വന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുകയാണ്... വിദവയായ തനിക്ക് വാടക നല്‍കാനാവുന്നില്ലെന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രദേശത്തെ ഒരു സ്ത്രീ പറഞ്ഞു. കൊറോം വയറസ്സ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇവിടെ ഞങ്ങള്‍ക്ക് മാത്രമാണോ,,, ഇത് എല്ലാവര്‍ക്കുമില്ലെ... ഇവിടെ ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് എന്താ ലോക്ക് ഡൗണ്‍ ഒന്നും ബാധകമല്ലെ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നൂറു കണക്കിന് വനിതാകളാണ് ചാന്ദ് ബാഗിലെ പൊതു നിരത്തിലിറങ്ങി ഇതിനെതിരെ പ്രതിഷേധിച്ചത്.
കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും അവയുടെ മിഷനറികളായ സുരക്ഷാ സേനകള്‍ അടക്കമുള്ളവയും ഏറെ പഴിക്കേള്‍ക്കേണ്ടി വന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്റെ തീ ഇനിയും അണയുന്നില്ല. ഈ കൊറോണ വ്യാപന കാലത്തും ഡല്‍ഹി പോലീസിന്റെ പേര് വീണ്ടും അക്രമികളുടെ പേരിനോട് ചേര്‍ത്ത് തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പലര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനായിട്ടില്ല. വീടും കിടപ്പാടവും നഷ്ടപ്പെട്ട പലരും ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളില്‍ തന്നെയാണ് കഴിയുന്നത്. അതിനിടയിലാണ് ഡല്‍ഹി പോലീസിനെതിരെ പുതിയ ആരോപണങ്ങളുമായി പ്രദേശത്തെ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.
No comments:
Post a Comment