Monday, April 27, 2020

ഇസ്രയേലിലേയും സൗത്ത് ആഫ്രിക്കയിലെയും കൊറോണ ജീവിതം ഇങ്ങിനെയാണ്....


കോവിഡ് - 19 വയറസ് രാജ്യ വ്യാപകമായി പടര്‍ന്ന് പന്തലിച്ച് മൃത്യു സംഹാര താണ്ഡവമാടുമ്പോള്‍ അതിന് പിറകില്‍ ഗൂഢാലോചനാ സിദ്ധാന്തം തിരയുന്ന തിരക്കിലാണ് ചിലര്‍.... എന്താ അവിടെ വയറസ് വരാത്തതെന്നാണ് ചിലരുടെ സംശയം... അത്തരത്തിലുള്ള രണ്ടു രാജ്യത്തെ രണ്ടു പേര്‍ സംസാരിക്കുന്നു...


വിദേശത്ത് നിന്നെത്തിയ ആദ്യ വ്യക്തി ഞങ്ങളുടെ പ്രവിശ്യയില്‍ ലാന്‍ഡ് ചെയ്ത അന്നു തന്നെ ഞങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് പോയി... മാര്‍ച്ച് 18 മുതല്‍ ഇവിടത്തെ സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്.. 15 മുതല്‍ പ്രസിഡന്റ് വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചു...മാര്‍ച്ച് 27 മുതല്‍ 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്... കോവിഡ് - 19 വയറസ് പടരുന്നത് പിടിച്ച് നിര്‍ത്താന്‍ നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ, അതിനായി പ്രാര്‍ത്ഥിക്കുന്നു...
എയ്ഡ്‌സിന്റെയും എബോളയുടെ ഇരകളായ ആഫ്രിക്കന്‍ വന്‍കരയിലെ തെക്കെ അറ്റത്തുള്ള, ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായ സൗത്ത് ആഫ്രിക്ക കൊറോണ രോഗത്തെ തടഞ്ഞ് നിര്‍ത്തുന്നതിനെ കുറിച്ച് സെയ്ദൂണ്‍ നിസ സൈദ് വിവരിക്കുകയാണ്...
ക്വാസുലു നറ്റാല്‍ പ്രവിശ്യയിലെ ദര്‍ബന്‍ നഗരത്തിലാണ് സെയ്ദൂണ്‍ താമസിക്കുന്നത്.. മാര്‍ച്ച് 28 വരെ
1187 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 ബാധിച്ച ഒരാള്‍ ഇതിനകം (ശനിയാഴ്ച വരെ) മരണപ്പെട്ടു. രാജ്യം ഇപ്പോള്‍ പൂര്‍ണമായും ലോക്ക് ഡൗണാണ്.. ആളുകള്‍ പുറത്തിറങ്ങുന്നില്ല, പുറത്തു കാണുന്നവരെ പട്ടാളം വീടുകളില്‍ എത്തിക്കുന്നു... തുടക്കത്തില്‍ 100 പേര്‍ക്ക് ഒരുമിച്ച് കൂടുന്നതിന് വിലക്കില്ലായിരുന്നു.. ഇപ്പോള്‍ ഇത് 50 ആക്കി കുറച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയില്‍ എല്ലാവര്‍ഷവും മാര്‍ച്ച് തുടക്കത്തില്‍ തന്നെ 10 ദിവസം സ്‌കൂളുകളും കോളേജുകളും അവധിയാണ്.... മാര്‍ച്ച് 21 മനുഷ്യാവകാശ ദിനമാണ് ഇവിടെ, അന്നും പൊതു അവധിയാണ്... ഇത്തവണ സ്‌കൂളുകള്‍ നേരത്തെ പൂട്ടി.. രണ്ട് ആഴ്ചയായി ഇവിടെ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്... ഇവിടെ ഇപ്പോള്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് നോമ്പ് കാലമാണ്- ലെന്റ് ( ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍വരെയുള്ള 40 ദിവസത്തെ നൊമ്പ് ) .... മതപരമായതും അല്ലാത്തതുമായ ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും ആചാരങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക.

കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കയിലെ ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തന്നെ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ - ഞായറാഴ്ച - വൈകുന്നേരം രാജ്യത്തെ രണ്ടാമത്തെ മരണം രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ്-19 സ്ഥിരീകരിച്ച 74 കാരനാണ് ഇന്നലെ മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 1280 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി സ്വെലി മ്കിസെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ജനത ഇപ്പോള്‍ പുറത്തു പോങ്ങുന്നത് മാലിന്യം ഉപേക്ഷിക്കാനും.... മാത്രം!

പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മാലിന്യങ്ങള്‍ ഉപേക്ഷിക്കാനും മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ പുറത്തു പോകുന്നതെന്നാണ് ഇസ്രയേലിലെ ജറുസലേമില്‍ ജെനറ്റിക് ജീനിയോളജി കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ളോസ് എം കോളിന പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ ഹോം അറ്റ് വര്‍ക്കിലാണ് രാജ്യം. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഗ്രോസറി സ്‌റ്റോറുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.... മാര്‍ച്ച് മുപ്പത് മുതല്‍ ഒരു ഓഫീസിലെ 15 ജീവനക്കാര്‍ക്ക് ജോലിക്ക് പോകാനാവും.
പൊതുഗതാഗത സൗകര്യങ്ങള്‍ വലിയ തോതില്‍ കുറച്ചു... ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ വളരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ബസ്സുകളുടെ പിറകിലൂടെ മാത്രമെ കയറാന്‍ അനുവദിക്കുകയുള്ളു. യാത്രക്കാര്‍ക്ക് ഡ്രൈവറുമായി ഇടപയകനാവാത്ത രീതിയില്‍ ഡ്രൈവറെ യാത്രക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്താണ് ഇരുത്തിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 രോഗം മൂലം മരണപ്പെട്ടു. 132 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ നിയന്ത്രണങ്ങള്‍ ലംഘിക്കുകയൊ പുറത്തു പോകുകയൊ 10 പേരില്‍ കൂടുതല്‍ പേരുകള്‍ പ്രാര്‍ത്ഥന നടത്തുകയൊ ചെയ്താല്‍ 1200 യൂറോ പിഴ ചുമത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് വ്യക്തികള്‍ക്കിടയില്‍ രണ്ടു മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനയുമുണ്ട്.

ഗ്രോസറി കടയിലേക്ക് വീട്ടില്‍ നിന്ന് 100 മീറ്ററില്‍ അധികം ദൂരമുണ്ടെങ്കില്‍ മാത്രമെ വളര്‍ത്തു നായയെ കൂടെ കൂട്ടാനാവു.. ഒന്നില്‍ കൂടുതല്‍ യാത്രക്കാരുമായി കാര്‍ ഡ്രൈവ് ചെയ്യുന്നതിന് വിലക്കുണ്ട്.. അതിന് തന്നെ മന്ത്രാലയത്തിന്റെയൊ കമ്പനിയുടെയൊ അനുമതി പത്രവും വാങ്ങണം...







No comments: