Saturday, September 29, 2018

ബിര്‍ള ഭവന്‍

I am praying for the light, that will dispel the darkness. let those who have living faith in non-violence, join me in the prayer - MK Gandhi.

അന്ധകാരത്തെ ദൂരീകരിക്കുന്ന വെളിച്ചത്തിന് വേണ്ടിയാണ് എന്റെ പ്രാര്‍ഥന. അഹിംസയില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്നോടൊപ്പം ചേരാം - മഹാത്മാ ഗാന്ധി.

ബിര്‍ള ഭവന്‍, ബിര്‍ള ഹൗസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഡല്‍ഹിയിലെ ഗാന്ധി സ്മൃതി, സന്ദര്‍ശകരെ സ്വീകരിക്കുന്നത് രാഷ്ട്പിതാവ് മഹാത്മാഗാന്ധിയുടെ ഈ മഹദ് വചനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ്.
ന്യൂഡല്‍ഹിയിലെ തീസ് ജനുവരി (30 ജനുവരി) റോഡിലെ (പഴയ പേര് അല്‍ബേഖര്‍ഖ് റോഡ്) ഇതേ സ്ഥലത്ത് വെച്ചാണ് 1948 ജനുവരി 30ന് ആ മഹാത്മാവിനെ ഇറ്റാലിയന്‍ നിര്‍മ്മിത കൈത്തോക്കില്‍ നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകള്‍ നിശ്ചലനാക്കിയത്.
കൊല്ലപ്പെടുന്നതിനു മുന്‍പുള്ള അവസാന 144 ദിവസങ്ങള്‍ മഹാത്മജി കഴിച്ചുകൂട്ടിയത് ഇവിടെയായിരുന്നു. 1947 സെപ്തംബര്‍ ഒമ്പതു മുതല്‍ 1948 ജനുവരി 30ന് രക്തസാക്ഷിത്വം വരിക്കുന്നത് വരെ മഹാത്മജി ഇവിടെ വസിച്ചു. ന്യൂഡല്‍ഹിയിലെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസില്‍ നിന്ന് കേവലം ഒന്നര കിലോ മീറ്റര്‍ ദുരമാണിങ്ങോട്ട്. ബിര്‍ള ഹൗസിന് ഏറ്റവും അടുത്തുള്ള പ്രമുഖ മെട്രോ സ്‌റ്റേഷന്‍ രാജീവ് ചൗക്കാണ്. വ്യവസായ പ്രമുഖരായ ബിര്‍ള കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. 1928ല്‍ ഘനശ്യാമ ദാസ് ബിര്‍ളയാണ് ഇതിന്റെ പണികയിപ്പിച്ചത്. അതിനാലാണ് ബിര്‍ള ഹൗസ് എന്ന് ഇത് അറിയപ്പെട്ടത്. മഹാത്മ ഗാന്ധി ഉപയോഗിച്ച ചര്‍ക്ക മുതല്‍ വീട്ടുപകരണങ്ങള്‍ വരെ ഇന്നിവിടെ അതീവ കരുതലോടെ സൂക്ഷിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ഓരോ ദിവസവും ഇവിടം സന്ദര്‍ശിക്കുന്നത്. 1971ലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ബിര്‍ള ഹൗസ് ബിര്‍ള കുടുംബത്തില്‍ നിന്ന് 54 ലക്ഷം രൂപ നല്‍കി ഏറ്റെടുത്തത്. 1973 ലെ സ്വാതന്ത്ര്യ ദിനത്തില്‍-ഓഗസ്റ്റ് 15ന് ഇത് മ്യൂസിയമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ ഈ കെട്ടിടത്തിന്റെ പേര് ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിക്ക് വെടിയേറ്റ സ്ഥലത്ത് ഒരു സ്തൂപം പണിത് സൂക്ഷിച്ചിട്ടുണ്ട്. ചുട്ട കളിമണ്ണ് കൊണ്ടുണ്ടാക്കിയ പാവങ്ങള്‍ വെച്ച് മഹാത്മാ ഗാന്ധിയുടെ ജീവിതം ചിത്രീകരിച്ചിട്ടുണ്ട് ഇവിടെ. ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ മള്‍ട്ടി മീഡിയയുടെ സഹായത്തിലുള്ള പ്രദര്‍ശനം കാണാന്‍ നല്ല ജനത്തിരക്കാണ് അനുഭവപ്പെടുക.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു-1948 ജനുവരി 30, വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് പത്ത് മിനിറ്റ് പിന്നിട്ട സമയം, ബിര്‍ള ഹൗസിന് മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കും ഇടയില്‍ നിന്ന് കൈയ്യെത്തും ദൂരത്ത് നിന്ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന ക്രൂരനായ കൊലയാളി ഒരു രാജ്യത്തിന്റെ 'മഹത്തായ ആത്മാവിനെ' വെടിവെച്ച് വീഴ്ത്തിയ ദിവസം.
ഇറ്റാലിയന്‍ നിര്‍മിത ബെരേറ്റ-എം മോഡല്‍ റിവോള്‍വറില്‍ നിന്ന് പാഞ്ഞ മൂന്നു വെടിയുണ്ടകള്‍ ബാപ്പുജിയുടെ നെഞ്ചകം തുരന്ന് കടന്നുപോയി. ഹേ റാം, ഹേ റാം എന്നുച്ചരിച്ച് കൊണ്ട് കൊലയാളിക്ക് നേരെ ഇരു കൈകളും കൂപ്പികൊണ്ട് ഗാന്ധിജി പിടഞ്ഞുവീണു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടായി, ചരിത്ര വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പടാത്ത വായിക്കാന്‍ ആഗ്രഹിക്കാത്ത ചരിത്രം. ഈ മണ്ണില്‍ കാലുക്കുത്തുന്നവര്‍ ഒരിറ്റ് കണ്ണീരും ഒരു നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികളുമായാണ് ഇവിടെ നിന്ന് പടിയിറങ്ങിപോവുന്നത്. ബിര്‍ളാ ഭവനില്‍ എത്തുന്നവര്‍ക്ക് തീര്‍ച്ചയായും അവിടെ തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുജിയെ കാണാനാവും. ആ മഹാത്മാവ് ഉപയോഗിച്ച എല്ലാ ശേഷിപ്പുകളും അവിടെ ഭദ്രമായുണ്ടെന്നത് തന്നെ കാരണം. ബിര്‍ള ഭവനിലൂടെ, ചരിത്രത്തിന്റെ ഇന്നലെകളിലൂടെ കണ്ണ് ഓടിച്ച് പോകുന്ന ഓരോ ചരിത്ര കുതുകിയും അടുത്ത നിമിഷം, ഈ കെട്ടിടത്തിന്റെ അടുത്ത മുറിയില്‍, ആരോടൊ സംസാരിച്ച് കൊണ്ടിരിക്കുന്നവനായി, അല്ലെങ്കില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നവനായി, താന്‍ തന്റെ ബാപ്പുജിയെ കാണുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മൃദുവായ ഓരോ ചുവടും വെക്കുക.
ഗാന്ധിജിയുടെ ഭൗതിക ശരീരം അന്ത്യ സംസ്‌കാരത്തിനായി യമുന തീരത്തുള്ള രാജ്ഘട്ടിലേക്ക് എത്തിച്ച ഗണ്‍ കാര്യേജ് വാഹനം വര്‍ഷങ്ങളായി ചരിത്രത്തിന്റെ മൂക സാക്ഷിയായി ഇവിടെയുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാത്തതിനാല്‍ എന്‍ജിന്‍ എല്ലാം തുരുമ്പെടുത്ത് ഇനി ഒരിക്കലും പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണെങ്കിലും ആ മഹാനുഭാവനെ അവസാനമായി വഹിച്ച തലയെടുപ്പോടെ ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്നു.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പൊതുജനങ്ങള്‍ക്ക് ഗാന്ധി സ്മൃതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
2019 ഒക്ടോബര്‍ രണ്ടിന് ആ മഹാത്മാവിന്റെ 150ാം ജന്മദിന വാര്‍ഷികമാണ്.. ഗാന്ധിജിയെ നേരില്‍ കണ്ട അനുഭൂതിയുമായി ബിര്‍ളാ ഹൗസില്‍ നിന്ന് പുറത്തുകടയ്ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ വരിക മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി  'മഹാ ആത്മാവ്' എന്നര്‍ത്ഥമുള്ള 'മഹാത്മാ' എന്ന പദവിക്ക് തീര്‍ത്തും അര്‍ഹനായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വാചകമാണ്.
I will not like to live in this world if it is not to be one. - M.K. Gandhi
ഇതൊന്നും ഇതു പോലെ തന്നെ അല്ല എങ്കില്‍ ഈ ലോകത്ത് പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.

സിദ്ദീഖ് കാപ്പന്‍

Monday, September 10, 2018

ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പ്രതീക്ഷയോടെ...



അമേരിക്കയിലെ കാലഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലേക്ക് പോകാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ 14 വര്‍ഷമായി വര്‍ഷംതോറും വിക്കിമീഡിയ സംഘടിപ്പിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതി ഉപയോക്താക്കളുടെ സമ്മേളനമായ വിക്കിമാനിയയില്‍ പങ്കെടുക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 15ന് കാലത്ത് 1.45നുള്ള റുവാണ്ട എയര്‍ വിമാനത്തില്‍ മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്.
ജൂലൈ 14ന് വൈകുന്നേരം 06:15നുള്ള ജെറ്റ് എയര്‍വേഴ്‌സില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതു മണിയോടെ മുംബൈയിലെത്തി. രാത്രി ഒന്നേമുക്കാലിന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന റുവാണ്ടാ എയറിന്റെ ഡബ്ല്യു ബി 501 വിമാനത്തിലാണ് എനിക്ക് റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി വഴി ക്യാപ് ടൗണിലേക്ക് പറക്കേണ്ടത്. ആഫ്രിക്കന്‍ പ്രാദേശിക സമയമായ രാവിലെ 5.15ഓടെ ഏഴു മണിക്കൂര്‍ ആകാശ യാത്ര പൂര്‍ത്തിയാക്കി ഞങ്ങളുടെ വിമാനം കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ മൂന്നര മണിക്കൂര്‍ സമയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ സമയത്തേക്കാള്‍ മൂന്നര മണിക്കൂര്‍ പിറകിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ റുവാണ്ടയും സൗത്ത് ആഫ്രിക്കയും. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കണ്ടുവരുന്ന വലിയ ആര്‍ഭാടങ്ങളും കൂറ്റന്‍ കെട്ടിടങ്ങളൊ ഒന്നും തന്നെ കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തിനില്ല. നമ്മുടെ നാട്ടിലെ ഒരു വൃത്തിയും വെടുപ്പുമുള്ള ബസ് സ്റ്റാന്റ് കെട്ടിടം പോലെ മാത്രം തോന്നിപ്പിക്കുന്നത്. വിശാലമായ വൃത്തിയുള്ള റണ്‍വേയില്‍ ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ചെറിയ റുവാണ്ട എയറിന്റെ വിമാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, യാത്രക്കാരുടെ ബെല്‍റ്റും ഷൂവും കോട്ടും ജാക്കറ്റുമടക്കം എല്ലാം അഴിച്ച് സ്‌കാനറിലിട്ടുള്ള വന്‍ സുരക്ഷാ പരിശോധനയാണ് ഇവിടെ അലോസരമായി തോന്നിയത്. മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള സ്ഥലവും ഈ വിമാനത്താവളത്തിനുള്ളിലുണ്ട്. ഇവിടെ, നിന്ന് സുബ്ഹി -പ്രഭാത നിസ്‌കാരം നിര്‍വഹിച്ചു. കിഗാലിയില്‍ നിന്ന് ക്യാപ് ടൗണിലേക്കുള്ള റുവാണ്ട എയറിന്റെ അടുത്ത വിമാനം റുവാണ്ടന്‍ സമയം 8:20നായിരുന്നു. റുവാണ്ട എയറിന്റെ ഡബ്ല്യു ബി 110ലായിരുന്നു അവിടെ നിന്നുള്ള ഞങ്ങളുടെ യാത്ര. കിഗാലിയില്‍ നിന്നുള്ള റുവാണ്ട എയര്‍ പറന്നത് സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാറേ വഴിയായിരുന്നു. കിഗാലിയില്‍ നിന്നും രണ്ടു മണിക്കൂറും 40 മിനിറ്റും പറന്ന് 11മണിയോടെ ഹരാറെയിലെ റോബേര്‍ട് ഗബ്രയേല്‍ മുഗാബെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്യാപ് ടൗണിലേക്കുള്ള യാത്രക്കാരെയും കയറ്റി വിമാനം ക്യാപ് ടൗണ്‍ ലക്ഷ്യമാക്കി പറന്നു. കിഗാലിയില്‍ നിന്ന് മൊത്തം ആറര മണിക്കൂര്‍ ആകാശ യാത്ര നടത്തി വൈകുന്നേരം മൂന്നു മണിയോടെ ഞങ്ങള്‍ യാത്ര ചെയ്ത ഡബ്ല്യു ബി 110 വിമാനം ക്യാപ് ടൗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.

വളരെ ലളിതവും മാന്യവുമായ പെരുമാറ്റത്തോടെ അനാവശ്യ ചോദ്യങ്ങള്‍ ഒന്നുമില്ലാതെ നീണ്ട ക്യൂ ഇല്ലാതെ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കകം ഞാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി. കേപ് ടൗണിലെ ശുദ്ധ ജല ദൗര്‍ലഭ്യം വ്യക്തമാക്കുന്ന പരസ്യങ്ങളും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന പരസ്യങ്ങളാണ് എയര്‍പോര്‍ട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഫെബ്രുവരിയില്‍ ഈ നഗരം മുഴുവന്‍ വരി നില്‍ക്കുകയായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്‍പില്‍ നാം വരി നിന്നത് പോലെ.. എന്നാല്‍, ഇവരുടെ ഓരോ വരികളും അവസാനിച്ചിരുന്നത് ഓരോ പൊതു ടാപ്പുകളുടെ ചുവട്ടിലൊ വെള്ള ടാങ്കുകള്‍ക്കു മുന്നിലോ ആയിരുന്നു; കുടിവെള്ളത്തിന് വേണ്ടി. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണ് കേപ് ടൗണ്‍ എന്ന കാര്യം കൂടി ഓര്‍ക്കണം.   
49 ലിറ്റര്‍ ശുദ്ധ ജലമായിരുന്നു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ഈ നാളുകളില്‍ ഒരു ദിവസം ഒരാള്‍ക്ക് അനുവദിച്ചിരുന്ന വെള്ളത്തിന്റെ അളവ്. . ഏറ്റവും കുറച്ച് വെള്ളം ഉപയോഗിച്ച്  ജീവിക്കാന്‍ കേപ് ടൗണ്‍ നഗരവാസികള്‍ ശീലിച്ചിരിക്കുന്നു. വിമാനത്താവളത്തിലെ ബാത്ത് റൂമുകളിലെ വാഷ് ബെയ്‌സിനുകളിലെ പൈപ്പുകളില്‍ നിന്ന് വരുന്നത് വെള്ളത്തിന്റെ കാറ്റാണെന്ന് തോന്നിപ്പിക്കുന്ന അത്രയും ചെറിയ തോതില്‍ വെള്ളം സ്േ്രപ ചെയ്യുകയായിരുന്നു. തിളക്കുന്ന വെള്ള പാത്രത്തിന് മുകളില്‍ നിന്ന് പൊങ്ങുന്ന നീരാവിയില്‍ കൈകാണിച്ചാല്‍ കയ്യില്‍ ഉണ്ടാവുന്ന നനവ് മാത്രമെ ഇവിടത്തെ പൈപ്പുകള്‍ തുറന്ന് കൈകാണിച്ചാല്‍ ഉണ്ടാവു. ബാത്ത് റൂമുകളില്‍ വെള്ള ടാപ്പുകള്‍ ഇല്ല. മൂത്രമൊഴിച്ചതിന് ശേഷം വെള്ളകൊണ്ട് ശുദ്ധിയാക്കാന്‍ സൗകര്യമില്ല- ടിഷ്യു പേപ്പര്‍ മാത്രം. ബാത്ത് റൂം ശുചീകരണ തൊഴിലാളിയോട് കാര്യം പറഞ്ഞപ്പോള്‍ നൂറു മില്ലിയുടെ കാലിയായ ഒരു വെള്ള കുപ്പിയില്‍ ഒരു 25 മില്ലി വെള്ളം വാഷ് ബെയ്‌സിനിലെ പൈപ്പ് തുറന്ന് വളരെ സൂഷ്മമായി എടുത്തു തന്നു. വെള്ളം സ്‌പ്രെ ചെയ്യുന്നത് കാരണം വളരെ സമയമെടുത്താണ് ആ കുപ്പിയില്‍ അദ്ദേഹം അത്രയും വെള്ളം നിറച്ചത്. കാര്യം സാധിച്ച് പുറത്തിറങ്ങിയ എന്നെ സമീപിച്ച അദ്ദേഹം ടിപ്പ് ആവശ്യപ്പെട്ടു. എന്റെ കയ്യില്‍ സൗത്ത് ആഫ്രിക്കന്‍ കറണ്‍സിയായ റാന്‍ഡ് ഇല്ലെന്നും, ഞാന്‍ പണം മാറിയിട്ടില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യന്‍ റുപീസ് തരാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് വോണ്ടിയിരുന്നത് ഡോളറായിരുന്നു. ഇന്ത്യന്‍ രൂപ വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അഞ്ചര ഇന്ത്യന്‍ രൂപ കൊടുത്താലെ ഒരു റാന്‍ഡ് ലഭിക്കുകയുള്ളു. ഞാന്‍ ബാത്ത് റൂമില്‍ നിന്നിറങ്ങി നിസ്‌കരിക്കാനുള്ള സ്ഥലം എന്നെഴുതിയ ബോര്‍ഡ് ലക്ഷ്യമാക്കി നടന്നു. എയര്‍പേര്‍ട്ടിനോട് ചാരിയുള്ള ഒരു പള്ളിയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ നിസ്‌കാര മുറിയില്‍ ഞാനെത്തി. അവിടെ ഞാന്‍ ആദ്യം ചെയ്തത് ചുമരില്‍ പതിച്ച് വെച്ചിരുന്ന സൗത്ത് ആഫ്രിക്കയിലെ ബാങ്ക് സമയം എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇനി അടുത്ത 10 ദിവസം എനിക്ക് ഇത് അത്യാവശ്യമാണല്ലോ. നിസ്‌കരിക്കാനായി വുളു എടുക്കാനായി (അംഗ ശുദ്ധി) പെപ്പു തുറന്നപ്പോഴും നേരത്തെ പറഞ്ഞ നീരാവിയാണ് വരുന്നത്. ഫുള്‍ സ്പീഡില്‍ പൈപ്പ് തുറന്ന് നാലും അഞ്ചു ലിറ്റര്‍ വെള്ളം ദൂര്‍ത്തടിച്ച് വുളു എടുക്കുന്ന നമ്മുക്ക് ഇത് അലോസരമായി തോന്നും. കൈയ്യും മുഖവും നനഞ്ഞു വെന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമെ ഇവിടെ നമുക്ക് സാധിക്കൂ. വുളുവിന്റെ വെള്ളം നനഞ്ഞ ഭാഗത്ത് നിന്ന് ഒരു തുള്ളി  വെള്ളം പോലും ഒലിച്ചു പോകാനില്ലെന്ന് പറഞ്ഞാല്‍ അത്ഭുത പേടേണ്ടതില്ല.
ളുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ ചുരുക്കി നിസ്‌കരിച്ച് പുറത്തിറങ്ങാന്‍ സമയത്ത് ഒരാള്‍ പള്ളിയിലേക്ക് കയറിവന്നു. സലാം ചൊല്ലി പരിചയപ്പെട്ടു. വിമാനത്താവളത്തില്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്ന ജുനൈദ് മുസ്തഫയുമായി ഞാന്‍ പെട്ടൊന്ന് ചങ്ങാത്തത്തിലായി. എനിക്ക് പോകാനുള്ള സ്ഥലത്തേക്ക് ടാക്‌സിക്ക് എത്രയാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 250 റാന്‍ഡെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടക്കുന്ന സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിലേക്ക് വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്ററില്‍ താഴെ മാത്രമെ ദൂരമുള്ളു. ക്യാപ് ടൗണിലേക്ക് പ്രധാന  ആകര്‍ഷണങ്ങളില്‍ ഒന്നായ ടേബിള്‍ മൗന്റേണ്‍ ( ടേബിള്‍ പര്‍വ്വതം) സമീപമാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തില്‍ നിന്ന് കാല്‍നടയായി യാത്ര ചെയ്യാനായിരുന്നു എന്റെ പദ്ധതി. അക്കാര്യം ഞാന്‍ ജുനൈദ് മുസ്തഫയുമായി സംസാരിച്ചു. അദ്ദേഹം അതിന് സമ്മതിച്ചില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് അങ്ങകലെ കാണുന്ന ടേബിള്‍ മൗന്റേണ്‍ ചൂണ്ടി കാണിച്ച് അദ്ദേഹം പറഞ്ഞു. ആ മലയുടെ താഴ്‌വാരത്താണ് നിങ്ങള്‍ക്ക് താമസിക്കേണ്ട ഹോട്ടല്‍. ഇവിടെ നിന്ന് കാല്‍ നടയാത്രയായി പോവുകയാണെങ്കില്‍ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും എടുക്കും. 250 റാന്‍ഡ് തന്നാല്‍ 15 മിനിറ്റ് കൊണ്ട് ഞാന്‍ നിങ്ങളെ അവിടെ എത്തിക്കാമെന്നായി അദ്ദേഹം. ആഫ്രിക്കന്‍ ഭാഷയ്ക്കും പുറമെ അറബി ഭാഷയും ഇംഗ്ലീഷും വശമുള്ള അദ്ദേഹം പരമാവധി അറബിയിലാണ് എന്നോട് സംസാരിച്ചത്. ഇന്ത്യയിലെ മുസ്ലിംകള്‍ക്കെല്ലാം അറബി അറിയുമെന്നാണ് അദ്ദേഹം ധരിച്ച് വെച്ചിരിക്കുന്നത്. ക്യാപ് ടൗണിലെ കാഴ്ചകള്‍ കണ്ട് നടന്ന് ഹോട്ടലിലെത്താമെന്ന് കരുതിയ എന്നെ അദ്ദേഹത്തിന്റെ പെരുമാറ്റം ടാക്‌സിയില്‍ പോകാന്‍ നിര്‍ബന്ധിതനാക്കി. വിമാനത്താവളത്തിന്റെ പുറത്ത് നിന്ന് മൈ സിറ്റി എന്ന പേരില്‍ ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും അത് ഹോട്ടലിന്റെ ഏകദേശം ഒന്നര കിലോ മീറ്റര്‍ ഇപ്പുറമുള്ള സിവിക് സെന്റര്‍ വരെയെയുള്ളു. നമ്മുടെ നാട്ടില്‍ മെട്രോയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്മാര്‍ട് കാര്‍ഡാണ് ഈ ബസ്സുകളില്‍ ഉപയോഗിക്കുന്നത്. ഇത്രയും സ്ഥലം യാത്രചെയ്യണമെങ്കില്‍ 35 റാന്‍ഡ് നല്‍കി മൈ സിറ്റിയുടെ മാസ്റ്റര്‍ കാര്‍ഡെടുത്ത് 98 റാന്‍ഡ് റീ ചാര്‍ജ് ചെയ്യണം. അതെല്ലാം കണക്കു കൂട്ടി നോക്കിയപ്പോള്‍ എനിക്ക് തോന്നി എന്തായാലും അറബിയും ഇംഗ്ലീഷും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ഒരു കൂട്ടുക്കാരനെ കിട്ടിയതല്ലെ ജുനൈദിന്റെ ടാക്‌സിയില്‍ തന്നെ പോകാമെന്ന്. അദ്ദേഹത്തെ ഞാന്‍ പരമാവധി ഗൈഡായി ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ എല്ലാ ചോദിച്ചറിയുകയും ചെയ്തു. വിമാനത്താവളത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍ നിന്ന് ഞാന്‍ എന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് 500 റാന്‍ഡ് പിന്‍വലിച്ചു. 2647.04 രൂപ അക്കൗണ്ടില്‍ പിന്‍വലിച്ചതായി ഉടന്‍ തന്നെ മൊബൈലില്‍ മെസ്സേജും വന്നു. ഈ ഇടപാടിന് രണ്ടു തവണയായി 227.33 പൈസയാണ് എസ്ബിഐ  (118, 109.33) സര്‍വ്വീസ് ചാര്‍ജായി ഈടാക്കിയത്. 
വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ ജുനൈദ് മുസ്തഫ, സുന്ദരമായി വൃത്തിയോടെ കാത്തു സൂക്ഷിച്ചിരിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലേയും ഓരോ പ്രദേശങ്ങളെയും കുറിച്ച് വിശദീകരിച്ച് തന്നു. ഇടയ്ക്ക് താന്‍ താമസിക്കുന്ന പ്രദേശവും അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു. വിവിധ വര്‍ണങ്ങള്‍ പൂശിയ വീടുകളും ഭംഗിയായി സംവിധാനിച്ചിരിക്കുന്ന പുല്‍മേടുകളുമാണ് റോഡുകള്‍ക്ക് ഇരുവശവും. ക്യാപ്ടൗണിലെ ഫൂട്പാത്തിലൂടെ കണ്ണുംചിമ്മി നടക്കാമെന്നതാണ് ഡല്‍ഹിയെ അപേക്ഷിച്ചുള്ള പ്രധാന പ്രത്യേകത. മാന്‍ഹോളുകളില്‍ വീഴുകയോ മനുഷ്യ വിസര്‍ജ്യത്തില്‍ ചവിട്ടുകയോ ചെയ്യില്ല. ഡല്‍ഹിയില്‍ രാജ്യത്തെ പ്രധാന സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ക്ക് മുന്നിലൂടെ പോലും ഇവ രണ്ടിനേയും പേടിക്കാതെ നടക്കാനാവില്ലല്ലോ!


തുടരും...

Thursday, February 1, 2018

തെക്കുകിഴക്കന്‍ യൂറോപ്പിലെ ജമ്മു കശ്മീര്‍

സിദ്ദീഖ് കാപ്പന്‍

തെക്കുകിഴക്കന്‍ യൂറോപ്പിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന ദക്ഷിണ കോക്കസസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് അസര്‍ബെയ്ജാന്‍. റഷ്യ, ജോര്‍ജ്ജിയ,അര്‍മേനിയ, ഇറാന്‍ തുര്‍ക്കി എന്നിവയാണ് അയല്‍രാജ്യങ്ങള്‍. അന്താരാഷ്ട്ര സമൂഹം അസര്‍ബെയ്ജാന്റെ ഭാഗമായി പരിഗണിക്കുന്ന നഗോര്‍നോ കാരാബാഖ് ഇന്നൊരു സംഘര്‍ഷ മേഖലയാണ്. അയല്‍രാജ്യമായ അര്‍മേനിയ നടത്തുന്ന ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ കാരണം മേഖലിയിലെ ജീവിതം ദുസ്സഹമാണ്. മേഖലയ്ക്ക് ചുറ്റുമുള്ള സംഘര്‍ഷത്തിന് 200 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. 1800കളില്‍ റഷ്യന്‍ ഏകാധിപത്യമാണ്(റ്റ്‌സാരിസ്റ്റ് റഷ്യ) മേഖലയെ ഒരു സ്ഥിരം സംഘര്‍ഷ പ്രദേശമാക്കിയത്. 1639ല്‍ അര്‍മീനിയയുടെ പടിഞ്ഞാറു ഭാഗം തുര്‍ക്കിയുടെയും കിഴക്കു വശം പേര്‍ഷ്യയുടെയും ഭാഗമായിരുന്നു. 1828ല്‍ റഷ്യയും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അര്‍മീനിയയുടെ കുറെ ഭാഗങ്ങള്‍ റഷ്യ കീഴടക്കി. ഇതോടെ, നിരവധി അര്‍മേനിയക്കാരെ റഷ്യ അസര്‍ബെയ്ജാന്റെ ഭാഗമായ നാഗോര്‍നോ കാരാബാഖ് മേഖലയില്‍ കുറേശ്ശെയായി കുടിയിരുത്തുകയായിരുന്നു. അന്നു തുടങ്ങിയതാണ് അസെര്‍ബെയ്ജാനും അര്‍മേനിയയും തമ്മിലുള്ള ശത്രുത. നാഗോര്‍നോ കാരാബാഖ് മേഖലയിലെ ആദ്യ രക്ത രൂക്ഷിത ആക്രമണം നടക്കുന്നത്, റഷ്യന്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞ് അസര്‍ബെയ്ജാന്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചപ്പോയാണ്. 1918 മുതല്‍ 1920വരെ അസെര്‍ബെയ്ജാന്‍ ആദ്യ മുസ്‌ലിം ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി. പിന്നീട്, ദക്ഷിണ കോക്കസസ് മേഖലയിലെ സോവിയറ്റ് വല്‍ക്കരണത്തോടെ സംഘര്‍ഷത്തിന് അല്‍പം അയവുണ്ടായി.
സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ മേഖല വീണ്ടും പുതിയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായി. കാരാബാഖ് മലമ്പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അര്‍മീനിയന്‍ ഗോത്രവംശക്കാരായ ജനങ്ങള്‍ മലയിറങ്ങി. ഇവര്‍ അസെര്‍ബെയ്ജാന്‍ വിട്ട് അര്‍മേനിയയില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് മേഖല വീണ്ടും സംഘര്‍ഷ ഭൂമിയായത്. ഗോത്രവര്‍ഗ്ഗക്കാര്‍ അസെര്‍ബെയ്ജാന്‍ വിട്ട് അര്‍മേനിയയില്‍ പ്രവേശിക്കുന്നതിനോട് സോവിയറ്റ് നേതൃത്വം എതിരായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അസെര്‍ബെയ്ജാനില്‍ ക്രിസ്ത്യന്‍ മത വിശ്വാസികളായ അര്‍മേനിയന്‍ ജനതയെ നിലനിര്‍ത്തി മേഖലയെ സ്ഥിരം സംഘര്‍ പ്രദേശമാക്കി നിലനിര്‍ത്തുക എന്ന തന്ത്രമായിരുന്നു റഷ്യന്‍ ഭരണകൂടത്തിന്റേത്. റഷ്യന്‍ നിയന്ത്രിത കിഴക്കന്‍ അര്‍മേനിയ, ജോര്‍ജ്ജിയ, അസെര്‍ബെയ്ജാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ട്രാന്‍സ്‌കൊക്കേഷ്യന്‍ ഡെമോക്രാറ്റിക് ഫെഡറേറ്റീവ് റിപ്പബ്ലിക്കായി ഒരുമിച്ചു ചേരാന്‍ ശ്രമിച്ചു. എന്നാല്‍, മൂന്നു മാസമേ ഈ ഫെഡറേഷന്‍ നിലനിന്നുള്ളു. 1918 ഫെബ്രുവരു മുതല്‍ മെയ് വരെ മാത്രം. മൂന്നു കക്ഷികളും ഫെഡറേഷന്‍ പിരിച്ചു വിടുകയും സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
1920ല്‍ ഇവ സോവിയറ്റ് യൂനിയനില്‍ ലയിക്കുകയും ചെയ്തു. 1991ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ, അര്‍മേനിയയും അസെര്‍ബെയ്ജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായി. ഇതോടെ, 1800കളില്‍ റഷ്യന്‍ സാമ്രാജ്യത്വം ക്രമേണ ക്രമേണ അര്‍മീനിയക്കാരെ കുടിയേറ്റം നടത്തിച്ച അസെര്‍ബെയ്ജാനിലെ നഗോര്‍ണോകാരാബാഖ് പ്രദേശങ്ങളുടെ മേല്‍ അര്‍മേനിയ തങ്ങളുടെ അവകാശവാദം ശക്തമാക്കി. ഇത് അര്‍മീനിയയിലെ ഭൂരിപക്ഷമുള്ള ക്രിസ്ത്യാനികളും അസെര്‍ബെയ്ജാനിലെ ഭൂരിപക്ഷമുള്ള മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. യുഎസ്എസ്ആറിന്റെ കിംവദന്തി പ്രചാരണങ്ങളെ തുടര്‍ന്ന് അര്‍മേനിയ അസര്‍ബെയ്ജാനെതിരെ ആക്രമണം നടത്തി. ഈ സംഘര്‍ഷം കാരാബാഖ് യുദ്ദത്തിലാണ് കൊണ്ടെത്തിച്ചത്.
1992ല്‍ ഖൊജാലിയില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍
1992 ഫെബ്രുവരി 25, 26 തിയ്യതികളിലാണ് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ വംശീയ ഉന്മൂലനം അരങ്ങേറിയത്. 25ന് രാത്രി മേഖലയിലെ ഖൊജാലി ഗ്രാമത്തില്‍ കയറിയ അര്‍മേനിയന്‍ സായുധ സൈന്യം പഴയ സോവിയറ്റ് യൂനിയന്റെ കാലാള്‍പ്പടയായ റെജിമെന്റ് നമ്പര്‍ 366ന്റെ സഹായത്തോടെ വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കം 683 പേരെയാണ് കൂട്ടക്കൊല ചെയ്തത്. ഖോജാലി വംശഹത്യ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
106 സ്ത്രീകള്‍, 63 കുട്ടികള്‍, 70 വൃദ്ധര്‍ എന്നിവര്‍ ഈ വംശഹത്യയില്‍ കൊല്ലപ്പെട്ടു. 1,275 പേര്‍ ബന്ധികളാക്കപ്പെട്ടു. 150 പേരെ  ഇന്നുവരെയും കണ്ടെത്താനായിട്ടില്ല. വയസ്സ് പൂര്‍ത്തിയാകാത്ത ശിശുക്കളടക്കം 76 കുട്ടികള്‍ ഉള്‍പ്പെടെ 487 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. എട്ടുകുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടു. 25 കുട്ടികള്‍ക്ക് മാതാവും പിതാവും നഷ്ടപ്പെട്ടു. 130 കുട്ടികളുടെ മാതാവോ പിതാവോ കൊല്ലപ്പെട്ടു. ഇവരില്‍ പലരും കൊടും ക്രൂരതയ്ക്ക് ഇരയായാണ് കൊല്ലപ്പെട്ടത്. ജീവനോടെ ചുട്ടുകൊല്ലുക, തലയോട്ടി തകര്‍ക്കുക, തലയറുത്ത് കൊല്ലുക, കഴുത്ത് ഞെരിച്ച് കൊല്ലുക, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക, ഗര്‍ഭിണികളായ സ്ത്രീകളുടെ വയറിന് ബയണറ്റുകള്‍ കൊണ്ട് അടിച്ചുകൊല്ലുക തുടങ്ങിയ പ്രത്യേകതരം ക്രൂരതകളാണ് അര്‍മേനിയന്‍ സൈന്യവും യുഎസ്എസ്ആറിന്റെ കാലാള്‍പ്പടയും ഖൊജാലിയില്‍ ചെയ്തുകൂട്ടിയത്. നാഗോര്‍ണോകാരാബാഖ് മേഖലിയെ ഒരു ചെറിയപട്ടണമാണ് ഖൊജാലി. കേവലം 0.94 ചതുരശ്ര കിലോ മീറ്റര്‍ മാത്രം പരന്നു കിടക്കുന്ന പ്രദേശം.
1993ല്‍ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ സമാധാന ഉടമ്പടി ഒപ്പുവച്ചു. പേരിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു വെങ്കിലും മേഖലയില്‍ സംഘര്‍ഷം തുടര്‍ന്നു. 1994ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ മേഖലയില്‍ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും 2017 ജൂലൈ നാലിനും മേഖലയില്‍ കടന്നു കയറിയ അര്‍മേനിയന്‍ സൈന്യം രണ്ടു പേരെ വെടിവച്ചുകൊന്നു. ഫിസുലി ജില്ലയിലെ അല്‍ഖാന്‍ലി ഗ്രാമത്തില്‍ അര്‍മേനിയന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു വയസ്സുകാരിയായ സഹ്‌റഗുലിയേവയും പെണ്‍കുട്ടിയും അവരുടെ മുത്തശ്ശി സാഹിബ ഗുലിയേവയും കൊല്ലപ്പെട്ടു.

കടപ്പാട്: മെഹ്മാന്‍ ഇബ്രാഗിമോവ് (ജോര്‍ജ്ജിയയിലെ റ്റ്ബിലിസി സര്‍വ്വകലാശാലയില്‍ രാഷ്ട്രതന്ത്ര വിദ്യാര്‍ഥി)


Friday, December 15, 2017

ഉര്‍ദുവിനെതിരേ ഉറഞ്ഞുതുള്ളുന്നവര്‍

Published : 16th December 2017 | Thejas Daily Editorial
ആര്‍ഷപ്രോക്ത ധാര്‍മികമൂല്യങ്ങള്‍ ഉച്ചരിച്ചുകൊണ്ട് നമ്മുടെ രാജ്യം എങ്ങോട്ടാണ് നടന്നുനീങ്ങുന്നത്? ഗോമാതാവിനെ സംരക്ഷിക്കുന്നതിന്റെ പേരിലും ഹിന്ദു യുവതികളുടെ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കാനെന്നു പറഞ്ഞുകൊണ്ടും മറ്റും ഇന്ത്യാമഹാരാജ്യത്ത് പെറ്റുവളര്‍ന്ന മുസ്‌ലിംകളെ വെട്ടിയും കുത്തിയും ചുട്ടും കൊല്ലുന്ന രാക്ഷസീയതയാണ്  സര്‍ക്കാരുകളുടെ ഒത്താശയോടെ അരങ്ങേറുന്നത്. വിദ്യാഭ്യാസരംഗത്തും ചരിത്രഗവേഷണ മണ്ഡലങ്ങളിലും കാവിരാഷ്ട്രീയത്തിന്റെ തിരുവരുളുകളാണ് നടപ്പാക്കുന്നത്. തീവ്രഹിന്ദുത്വത്തിന് അന്യമായ എല്ലാ മത-സാംസ്‌കാരിക മുദ്രകളും അവ കൊണ്ടുനടക്കുന്ന സമൂഹങ്ങളും തുടച്ചുനീക്കപ്പെടണമെന്ന അജണ്ടയാണ് കാവിരാഷ്ട്രീയത്തിന്റേത്. അതിന്റെ ഏറ്റവും ക്ഷുദ്രമായ ഉദാഹരണങ്ങളിലൊന്നാണ് കഴിഞ്ഞ തിങ്കളാഴ്ച അലിഗഡില്‍ അരങ്ങേറിയത്. മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുശര്‍റഫ് ഹുസയ്ന്‍ എന്ന ബിഎസ്പി ജനപ്രതിനിധി ബിജെപിക്കാരുടെ കൈകളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നതായിരുന്നു കാരണം. അതിലേറെ ഭീകരം, ഹുസയ്‌നെ തല്ലിച്ചതച്ച ബിജെപി കൗണ്‍സിലര്‍ പുഷ്‌പേന്ദ്ര കുമാര്‍ നല്‍കിയ പരാതിയനുസരിച്ച് അയാള്‍ക്കെതിരേ യുപി പോലിസ് കേസുമെടുത്തു എന്നതാണ്.ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതു വഴി മുശര്‍റഫ് ഹുസയ്ന്‍ മതവികാരം ഇളക്കിവിടുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്തുവെന്നാണ് പുഷ്‌പേന്ദ്ര കുമാറിന്റെ ആരോപണം. മറ്റുള്ളവരെല്ലാം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുശര്‍റഫ് ഹുസയ്ന്‍ ഉര്‍ദുവിലേക്ക് മാറിയത് ജനങ്ങളുടെ മതവികാരങ്ങള്‍ക്കു മുറിവേല്‍പിക്കുമത്രേ. കേട്ടപാതി കേള്‍ക്കാത്തപാതി, പോലിസ് ഐപിസി 295 എ വകുപ്പനുസരിച്ച് കേസുമെടുത്തു. ഇതുപോലൊരു അതിക്രമം വേറെയുണ്ടോ? ഉര്‍ദു ഹിന്ദിയോടൊപ്പം ഉത്തര്‍പ്രദേശിലെ ഔദ്യോഗിക ഭാഷയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിലൊന്നാണ്. ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ ഒരാള്‍ തല്ലുകൊള്ളുന്നതും കേസില്‍ അകപ്പെടുന്നതും ഏറ്റവും മിതമായിപ്പറഞ്ഞാല്‍ തികഞ്ഞ പൗരാവകാശ നിഷേധമാണ്. ഇന്ത്യയിലെ പൗരസമൂഹം മുഴുവനും ഈ കിരാതത്വത്തിനെതിരായി ഉണര്‍ന്നെഴുന്നേല്‍ക്കുക തന്നെ വേണം. യോഗി ആദിത്യനാഥിന്റെ യുപിയിലും നരേന്ദ്രമോദിയുടെ ഇന്ത്യയിലും ഇതിലപ്പുറവും നടക്കുമായിരിക്കും. അവര്‍ക്കെന്തറിയാം ഉര്‍ദുവിന്റെ മാഹാത്മ്യത്തെപ്പറ്റി, ഇന്ത്യന്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ ഉര്‍ദു വഹിച്ച പങ്കിനെപ്പറ്റി; ഹൈന്ദവ-ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ കൂട്ടിയിണക്കി ഇന്ത്യന്‍ ദേശീയതയ്ക്ക് പുതിയ ഭാവതലങ്ങള്‍ സൃഷ്ടിച്ചതില്‍ ഉര്‍ദു അര്‍പ്പിച്ച സംഭാവനകളെപ്പറ്റി. മുഹമ്മദ് ഇഖ്ബാലും പ്രേംചന്ദും കിഷന്‍ ചന്ദറും ഇസ്മത് ചുഗ്തായിയും ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും രജീന്ദര്‍ സിങ് ബേദിയും ഗുല്‍സാറുമെല്ലാം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ച ഭാഷയാണത്. പക്ഷേ, ഹിന്ദുത്വവാദികള്‍ക്കത് മുസ്‌ലിമിന്റെ ഭാഷ മാത്രമാണ്. ഉര്‍ദുവിനെതിരേ ഉറഞ്ഞുതുള്ളുന്നതാണ് ശരിക്കും രാജ്യദ്രോഹം.

Tuesday, March 14, 2017

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്നു വിദഗ്ധര്‍

By: Sidhique Kappan

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്നു വിദഗ്ധ പഠനം. നമ്മുടെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചു 2009ല്‍ തന്നെ സംശയങ്ങള്‍ ഉടലെടുത്തതാണ്. അന്നു വോട്ടെടുപ്പ് നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ തിരഞ്ഞെടുപ്പുഫലത്തിന്റെ ഫയലുകള്‍ കണ്ടെത്തിയത് പൂനെയിലെ മുഖ്യ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡോ. അനുപം സറാഫിനെയും മണിപ്പാല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ പ്രഫ. എം ഡി നാലപ്പാട്ടിനെയും അമ്പരപ്പിക്കുകയുണ്ടായി.  2009ല്‍ ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെയുള്ള അഞ്ചു ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായ ശേഷം മാത്രമാണ് വോട്ടെണ്ണല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, വോട്ടിങ് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡോ. സറാഫും പ്രഫ. നാലപ്പാട്ടും വിവിധ പാര്‍ലമെന്റ്-നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അടക്കം തിരഞ്ഞെടുപ്പുവിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് ഒരു 'വികി'ക്കു രൂപം നല്‍കി. അതിനു വേണ്ട ചില വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സല്‍ ഫയലുകളായി ശേഖരിക്കുകയും ചെയ്തു.  എന്നാല്‍, മെയ് 6ന് അപ്‌ഡേറ്റ് ചെയ്ത എക്‌സല്‍ ഷീറ്റുകളില്‍ അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിച്ചു. മെയ് 6നു സ്ഥാനാര്‍ഥികളുടെ പേരിനു പകരം ചില കോഡുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, നിരവധി കേന്ദ്രങ്ങളില്‍ അന്നു വോട്ടെടുപ്പു പോലും ആരംഭിച്ചിട്ടില്ലായിരുന്നു. എന്നിട്ടും വോട്ടിങ് യന്ത്രത്തിലെ സ്ഥാനാര്‍ഥികളുടെ പേരിന്റെ നേരെ ക്രമമനുസരിച്ച് 'പോള്‍ ചെയ്ത വോട്ടു'കളുടെ എണ്ണം രേഖപ്പെടുത്തപ്പെട്ടു. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം, ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അഡ്ജസ്റ്റ് ചെയ്തതായി കാണപ്പെട്ടു. ഡോ. സറാഫും പ്രഫ. നാലപ്പാട്ടും വിവരം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെയും ഇലക്ഷന്‍ കമ്മീഷനെയും ധരിപ്പിച്ചു. ഒരു മണിക്കൂറിനകം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വെബ്‌സൈറ്റ് പരിശോധിച്ച്, ഇരുവരും കണ്ടെത്തിയതു ശരിയാണെന്നു സമ്മതിച്ചു. പക്ഷേ, ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഒരു നീക്കവും പിന്നീടുണ്ടായില്ല. മെയ് 16നു ഫലം പ്രഖ്യാപിച്ചപ്പോള്‍ കമ്മീഷന്റെ വെബ്‌സൈറ്റിലെ എക്‌സല്‍ ഷീറ്റില്‍ നേരത്തേ പറഞ്ഞപോലെ സ്ഥാനാര്‍ഥിയുടെ പേരുവിവരങ്ങള്‍ എല്ലാം ഏപ്രില്‍ 16നു കണ്ടപോലെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിനു മുമ്പും (ഏപ്രില്‍ 16നു) ശേഷവും (മെയ് 6നു) ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടിന്റെ എണ്ണം മാത്രം പരിശോധിക്കാന്‍ കഴിയാത്ത വിധമായിരുന്നു.  അതേത്തുടര്‍ന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ ജെ അലക്‌സ് ഹാല്‍ഡര്‍മാന്‍, ഇലക്ട്രോണിക്‌സ് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ് ഹരി കെ പ്രസാദ്, ഹോളണ്ടിലെ ഇന്റര്‍നെറ്റ് വിദഗ്ധന്‍ റോപ് ഗോന്‍ഗ്രിപ് എന്നിങ്ങനെ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഐ.ടി. വിദഗ്ധര്‍ ചേര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രണ്ടു വിധത്തില്‍ കൃത്രിമം നടത്താന്‍ കഴിയുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സംഭവിച്ചപോലെ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തുന്നവര്‍ പ്രത്യേകം തിരഞ്ഞെടുത്ത വളരെ കുറഞ്ഞ വോട്ടിങ് യന്ത്രങ്ങളില്‍ മാത്രമാണ് അതു ചെയ്യുക. അതുവഴി തങ്ങളുടെ ജയം ഉറപ്പുവരുത്തുകയോ ആവശ്യമായ സീറ്റുകള്‍ ഉറപ്പുവരുത്തുകയോ ചെയ്യും.  ഈ സാഹചര്യത്തില്‍ മുന്‍ കേന്ദ്ര നിയമമന്ത്രി അടക്കമുള്ള ചില വ്യക്തികള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടൊപ്പം ആ വിവരം യന്ത്രത്തില്‍ തന്നെ കടലാസില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്നു സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു.  ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും എട്ടു മണ്ഡലങ്ങളില്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവരം രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടായിരുന്നത്. കൂടാതെ രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകളും ഒരു പാര്‍ട്ടിക്കു നേരെ കാണിക്കുന്നവിധം രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു. ഇത്തവണ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യപ്പെട്ട സംഭവവും ഉണ്ടായിരുന്നു.  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്ന തകരാറുകള്‍ കാരണം അവയുടെ വിശ്വാസ്യത 2000ലെ യു.എസ്. ഇലക്ഷനില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കി. അതിനെത്തുടര്‍ന്ന് പല രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ വളരെ എളുപ്പത്തില്‍ ഹാക്ക് ചെയ്ത് ആര്‍ക്കും അതിന്റെ ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നു 2006ല്‍ ഹോളണ്ടിലെ ടി.വി. ഡോക്യുമെന്ററി പരിപാടിയിലൂടെ വിശദമാക്കിയതിന്റെ ഫലമായി ഇലക്ട്രോണിക് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ആ രാജ്യത്തു പൂര്‍ണമായി പിന്‍വലിക്കുകയും ബാലറ്റ്‌പേപ്പറിലേക്കു തിരിച്ചുപോവുകയും ചെയ്തു. ജര്‍മനി ഒരുപടി കൂടി കടന്നു വോട്ടിങ് യന്ത്രങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു.  അയര്‍ലന്‍ഡില്‍ ഏകദേശം 75 ദശലക്ഷം ഡോളര്‍ ചെലവാക്കിയ ശേഷം വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതല്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ അവ മുഴുവന്‍ പാഴ്‌വസ്തുവായി പുറംതള്ളി. 2009ല്‍ വെനിസ്വേല, മാസിഡോണിയ, ഉക്രെയിന്‍ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പുഫലം ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണ് എന്നത് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നതെന്നു സി.ഐ.എയുടെ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സ്റ്റീവ് സ്റ്റിഗാല്‍ അമേരിക്കയുടെ ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷനോട് മൊഴി നല്‍കിയിരുന്നു.  സ്റ്റിഗാലിന്റെ മൊഴിയനുസരിച്ച് വോട്ടിങ് യന്ത്രങ്ങള്‍ വോട്ട് ചെയ്യുന്ന സമയത്തോ അവ പോളിങ്ബൂത്തില്‍ നിന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന സമയത്തോ അവയിലെ വിവരങ്ങള്‍ കേന്ദ്രീകൃതമായി ശേഖരിക്കുമ്പോഴോ വോട്ടെടുപ്പു കഴിഞ്ഞ് അവസാനം ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ തിട്ടപ്പെടുത്തുന്ന സമയത്തോ എല്ലാംതന്നെ അവയില്‍ കൃത്രിമം നടത്താന്‍ വളരെ എളുപ്പമാണ്.

Friday, December 23, 2016

पैर है लेकिन नीचे जमीन नहीं है

सुनील कुमार
आज पृथ्वी पर एक अनुमान के मुताबिक 750 करोड़ आबादी रहती है। इस आबादी के एक प्रतिशत ऐसे लोग हैं जो 99 प्रतिशत सम्पत्ति के मालिक बने हुये हैं। इस सम्पत्ति को बनाये व छुपाये रखने के लिये लोगों को किसी न किसी रूप से आपस में लड़ाते रहते हैं जिसके कारण जाति, नस्ल, क्षेत्र, धर्म के नाम पर लड़ाई होती रहती है। इस लड़ाई में कुछ लोगों को अपने जान-माल से हाथ धोना पड़ता है तो कुछ अपनी जिन्दगी को बचाने के लिये अपनी जीविका के साधन को छोड़कर पृथ्वी के दूसरे हिस्से में चले जाते हैं। शरणार्थियों के लिये काम करने वाली संयुक्त राष्ट्र की संस्था यूएनएचसीआर के मुताबिक प्रतिदिन 36,000 लोगों को जबरन विस्थापित होना पड़ता है। अब तक 6,53,00,000 लोगों को जबरन विस्थापित कर दिया गया जिसमें से 18 वर्ष तक के करीब 50 प्रतिशत लोग हैं। इसमें से एक करोड़ लोग ऐसे हैं जिनके पास किसी देश की नागरिकता नहीं है और वे शिक्षा, स्वास्थ्य, रोजगार, आने-जाने की आजादी जैसी बुनियादी सुविधाओं से वंचित हैं।

बर्मा में रोहिंग्या समुदाय
भारत के पड़ोसी देश बर्मा से लाखों की संख्या में रोहिंग्या श्रीलंका, थाईलैंड, इंडोनेशिया, मलेशिया, बांग्लादेश, भारत सहित कई देशों में शराणार्थी के रूप में रह रहे हैं। 2014 की जनगणना के अनुसार बर्मा की जनसंख्या 5.5 करोड़ के आस-पास थी जिसमें 87.9 प्रतिशत बौद्ध, 6.2 प्रतिशत क्रिश्चियन, 4.3 प्रतिशत इस्लामी, .5 प्रतिशत हिन्दू तथा .8 प्रतिशत आदिवासी हैं। रोहिंग्या समुदाय को बर्मा की नागरिकता प्राप्त नहीं हैं। बौद्ध उनको बाहर से आये हुये बताते हैं जबकि रोहिंग्या समुदाय का इतिहास बर्मा में सैकड़ों वर्ष पुराना है। 2010 के चुनाव में रोहिंग्या समुदाय ने वोट डाला था, उसके बाद उनसे वोट डालने का अधिकार भी छीन लिया गया। रोहिंग्या पर अनेकों तरह के जुल्म होते रहते हैं जिसके कारण संयुक्त राष्ट्र संघ ने रोहिंग्या को दुनिया के सबसे अधिक उत्पीड़ित अल्पसंख्यकों में से एक माना है। रोहिंग्या को बर्मा में एक जगह से दूसरे जगह जाने के लिये पुलिस से परमिशन की जरूरत होती है, यहां तक कि इलाज तथा शादी तक के लिये भी परमिशन लेना होता है। जानवरों के बच्चे पैदा करने से लेकर मरने तक की सूचना पुलिस थाने में दर्ज करानी पड़ती है। जानवरों के मरने या घर जल जाने पर भी सरकार को रोहिंग्या समुदाय हर्जाना देता है। फसलों का एक हिस्सा सरकार को देना पड़ता है। सैनिक उनको अपने ठिकानों पर ले जाकर काम करवाते हैं, पहरा दिलवाते हैं जहां पर उनको हमेशा जागना होता है। थोड़ी सी आंख लगने पर उनके साथ अमानवीय बर्ताव किये जाते हैं तथा हर्जाना वसूला जाता है। महिलाओं के साथ बलात्कार आम बात है। एक अनुमान के मुताबिक रखाइन प्रांत में रोहिंग्या की आबादी करीब दस लाख है जो और प्रांतों से सबसे ज्यादा है। तीन दशक बाद 2014 में जब बर्मा की जनगणना हुई तो अधिकारियों ने रोहिंग्या मुसलमान के नाम पर जनगणना करने से मना कर दिया और कहा कि वह अपने आप को बंगाली मुसलमान पंजीकृत करवाएं, अन्यथा उनका पंजीकरण नहीं किया जायेगा। 2012 में करीब एक लाख लोग विस्थापित हुये और टाईम पत्रिका के अनुसार करीब 200 लोग मारे गये। बांग्लादेश जाते समय लगभग 120 लोग नाव पलटने से मारे गये।

रोहिंग्या राइट्स ऑर्गनाइजेशन के अराकन प्रॉजेक्ट के डायरेक्टर क्रिस लीवा का कहना है कि 19 अक्टूबर, 2016 को सुरक्षा बलों द्वारा एक ही गांव की करीब 30 महिलाओं के साथ बलात्कार किया गया। 20 अक्टूबर को दो लड़कियों तथा 25 अक्टूबर को दूसरे गांव में 16 से 18 वर्ष की पांच लड़कियों के साथ बलात्कार किया गया। बांग्लादेश में यूएनएचसीआर के प्रमुख जॉन मैकइस्सिक ने कहा है कि सुरक्षा बल रोहिंग्या समुदाय के पुरुषों और बच्चों की हत्याएं कर रहे हैं, महिलाओं से बलात्कार कर घरों को आग लगा रहे हैं। ह्यूमन राइट्स वाच ने कुछ जले हुए गांवों की तस्वीरें जारी की हैं जिसके अनुसार 430 घरों को जलाया गया है। सेना हेलीकाप्टरों से गोलियां बरसा रही है। इन दावों के उलट बर्मा के अधिकारियों का कहना है कि रोहिंग्या खुद अपने घरों को आग लगा रहे हैं। रखाइन प्रांत में मीडिया और राहतकर्मियों के जाने पर पाबंदी लगा दी गई है। संयुक्त राष्ट्र संघ ने हाल ही में अपने बयान में रोहिंग्या की स्थिति पर चिंता जताई और आंग सान सू ची से कहा है कि रखाइन प्रांत का दौरा कर वहां के लोगों से सीधी बात करें। एक अनुमान के मुताबिक अब तक बर्मा में लगभग बीस हजार रोहिंग्या मारे जा चुके हैं।

शरणार्थी के रूप में रोहिंग्या
बर्मा में हो रहे उत्पीड़न से बचकर जब रोहिंग्या बांग्लादेश या अन्य देशों को जाते हैं तो वहां भी इनके साथ लूट-खसोट किया जाता है। बांग्लादेश से भारत में आने के लिये इनको दलालों की मदद लेनी पड़ती है। दलाल इनको बॉर्डर पार कराने के लिये आठ से दस हजार रू. प्रति व्यक्ति लेते हैं। जम्मू में रहने वाली शाजिया बताती है कि जब वह बांग्लादेश से भारत में आई तो दलाल उनके परिवार से आठ हजार रू. प्रति व्यक्ति लिया,साथ ही सुरक्षा के नाम पर महिलाओं के जेवरात उतरवा कर अपने पास रख लिये और उनको छोड़कर रातों-रात भाग गया। इसी तरह की कहानी सभी रोहिंग्या के साथ घटित हुई। रोहिंग्या समुदाय के लोग बताते हैं कि कभी-कभी बॉर्डर पार करने में उनका परिवार का साथ छूट जाता है या पैसा कम होने पर दलाल परिवार के किसी महिला को अपने साथ रख लेता है और उनको किसी के हाथ बेच देता हैं। इतनी कठिन परिस्थितियों में जब वह भारत जैसे देश में 8 बाई 10 के झोपड़ीनुमा किराये के मकान में रहते हैं तो उनको आजादी मिलती है कि वह भारत में कहीं भी आ जा सकते हैं। भारत में आने के बाद रोहिंग्या ज्यादातर दिहाड़ी मजदूरी और खेती का काम करते हैं। कुछ लोग जानवरों के देखभाल या ऑफिस,मॉल व घरों में सफाई का काम करने लगते हैं। इनके सामने सबसे बड़ी समस्या यह होती है कि इन्हें प्रतिदिन काम नहीं मिलता है। हरियाणा जैसे जगह पर खेतों में काम कराने के बाद मनमर्जी मजदूरी दी जाती है।

रोहिंग्या समुदाय की संघर्षपूर्ण जिन्दगी में और भी दिल दहला देने वाली घटनायें होती रहती हैं, जैसा कि 25-26 नवम्बर की रात जम्मू के नरवाल में रोहिंग्या बस्ती में आग लग गई। 83 घरों में से 56 घर धू-धू कर जल उठे। जिसके जिस्म पर जो कपड़े थे वही पहने हुये जान बचाने के लिये बाहर भागे और अपनी आंखों के सामने अपने घरों को जलते हुये असहाय रूप से देखते रहे। इन्हीं परिवारों में से एक परिवार इस आग की भेंट चढ़ गया। जोहरा हथुन बेवा हैं, वह अपनी बेटी और बेटों के साथ इसी बस्ती में 4 साल से रह रही हैं। उनकी बेटी नुनार (25 साल) अपने पति सलीम और दो बच्चे रूबिना अख्तर (8 साल) व रूसिना अख्तर (डेढ़ साल) के साथ इस बस्ती में हंसी-खुशी रहती थी। नुनार ने अपनी बहन नुरूसबा की बेटी तस्मीन (17 साल) को अपने घर पर सोने के लिये बुला लिया था। इस आग में नुनार, सलीम, रूसिना व तस्मीन की जलने से मौत हो गई, जबकि रूबिना अस्पताल में जिन्दगी और मौत के बीच जूझ रही है। सलीम सात हजार की नौकरी कर अपना परिवार चलाते थे। अपने बेटी, दामाद और बच्चों के गम ने जोहरा हाथुन को इतना तोड़ दिया है कि उस दिन के बाद से उनके आंख में आंसू ही दिखते हैं। इस बस्ती में एक मदरसा है वह भी आग की भेंट में चढ़ चुका है। मौलवी मुहम्मद रफीक बताते हैं कि इस मदरसे में 100 से अधिक बच्चे पढ़ते हैं जो दूसरे बस्ती से भी पढ़ने के लिये आया करते थे। मदरसा में काफी राशन और समान था जो आग में जल चुका है, जिसका मूल्य लगभग दस लाख रू. है।

इस बस्ती में रहने वाले सबीक ने बताया कि वह बर्मा में खेती करते थे। उनके चार भाई थे। तीन भाईयों और पिता को जेल में बर्मा की सरकार ने मार दिया तो वे भाग कर यहां आ गये। सबीक बताते हैं कि बस्ती जलने पर एनजीओ और अन्य लोगों ने उनकी मदद की, लेकिन मृत परिवार को सरकार की तरफ से अभी तक कोई मुआवजा नहीं मिला है और न ही सरकार ने पीड़ित परिवार को बताया है। शब्बीर अहमद अपने पत्नी और बच्चे के साथ इसी बस्ती में रहते हैं। उनके परिवार के कुछ सदस्य बर्मा में रहते हैं। शब्बीर ने बताया कि उनके पास पैर है लेकिन पैर के नीचे जमीन नहीं है। वह बताते हैं कि घर से फोन आया था कि वे लोग छह दिन से भूखे हैं, पैसे मांग रहे थे। पास में खड़ी एक महिला ने कहा कि ‘‘हमें सरकार से झुग्गी चाहिये बस, अल्लाह का बहुत बड़ा शुक्रिया होगा’’। इन लोगों का कहना है कि बर्मा में भी हिन्दुस्तान की तरह लोग मिल-जुल कर रहें, वहां भी डेमोक्रेसी हो जाये और हमें नागरिक का अधिकार मिल जाये तो हम बर्मा जा सकते हैं। वे चाहते हैं कि भारत सरकार उनकी समस्याओं को सुलझाने के लिये पहल करे। उनका कहना था कि हम यहां झुग्गी जल जाने पर भी शकुन से हैं वहां तो मां के सामने बेटियों के साथ बलात्कार किया जाता है।

यूएनसीएचआर की सहयोगी संस्था दाजी (डेवलपमेंण्ड एण्ड जस्टिस इनिशिएटिव) के निदेशक रवि हेमाद्री ने बताया कि भारत में रोहिंग्या शरणार्थियों की संख्या लगभग दस हजार के करीब हैं, जो राजस्थान के जयपुर, दिल्ली, हैदराबाद, तामिलनाडु, उत्तर प्रदेश के मेरठ, अलीगढ़ और सहारनपुर में छोटी संख्या में तथा हरियाणा के मेवात और जम्मू के नरवाल, भठिंडा में ज्यादा संख्या में हैं। दाजी, यूएनसीएचआर के साथ मिलकर इनके स्वास्थ्य और शिक्षा के लिये काम करता है। दाजी निदेशक के अनुसार रोहिंग्या के लोग ज्यादातर टीवी और मलेरिया की बीमारी ग्रसित हैं।

जब ये शरणार्थी इतनी मुश्किल से भारत में रह रहे हैं व भारत को एक मॉडल के रूप में देख रहे है और उनकी कल्पना है कि बर्मा भी ऐसा देश बने, तब भारत का राष्ट्रीय हिन्दी न्यूज पेपर 18 दिसम्बर को एक मनगढंत कहानी बनाता है- ‘‘सुरक्षा के लिये खतरे की घंटी है, रोहिंग्या समुदाय की बढ़ती तदाद’’ और उनको पाकिस्तान के साथ लिंक करता है। यह न्यूज पेपर इनकी समस्याओं और उनके समाधान पर बात नहीं करता। क्या वह न्यूज पेपर यह चाहता है कि वे लोग बर्मा में रहें और मारे जाते रहें?

विश्व में बौद्ध धर्म अपने अहिंसक प्रवृत्ति, सहिष्णुता व करूणा के लिये जाना जाता है। बर्मा में बौद्ध धर्म मानने वालों का शासन है, उसके बाद भी बर्मा में रोहिंग्या समुदाय को प्रताड़ना सहनी पड़ रही है। बौद्ध धर्म अपने को अहिंसक कहता है परन्तु उनका शिष्य बुद्ध के उपदेशों को छोड़कर आज हिंसा पर उतारू हो चुका है। बर्मा में उनके द्वारा किये गये जुल्मों के कारण ही संयुक्त राष्ट्र संघ को कहना पड़ा है कि दुनिया में सबसे ज्यादा पीड़ित रोहिंग्या समुदाय है। दुनिया को ‘शांति’ का पाठ पढ़ाने वाले दलाई लामा इस विषय पर चुप क्यों हैं? शांति के नोबेल पुरस्कार विजेता आंग सान सू ची की अपने देश में ही इस तरह की अशांति पर चुप्पी का कारण क्या है? भारत की मीडिया इतनी बड़ी घटना को तरजीह नहीं देती है, उलटे उस पर ही सवाल खड़ी कर रही है। क्या दुनिया के सभी मानवाधिकार प्रेमी संगठनों/व्यक्तियों का कर्तव्य नहीं है कि रोहिंग्या पर हो रहे उत्पीड़न के लिए बोलें, लिखें?

Thursday, December 8, 2016

ठंड की दस्तक बेघर हुए लोग

सुनील कुमार
दिल्ली की बहुसंख्यक मेहनतकश आबादी झुग्गी-झोपड़ियों व कच्ची कालोनियों में रहती है। इन्हीं बस्तियों में शहरों के निर्माण करने वाले मजदूर से लेकर शहर को चलाने वाले व सफाई करने वाली आबादी बसी हुई है। इन्हीं में से एक बस्ती है रिठाला की बंगाली बस्ती। इस बस्ती में रहने वाले लोग पश्चिम बंगाल के बीरभूम, मुर्शिदाबाद, बर्धमान, मालदा जिले से हैं। इस बस्ती में 95 प्रतिशत परिवार घरों से कूड़ा उठाने से लेकर सड़कों, गलियों, मुहल्लों, कचरा स्थल से कूड़ा उठा कर दिल्ली को स्वच्छ बनाने का काम करते हैं। इस स्वच्छता के लिये उनको कोई पारिश्रमिक भी नहीं मिलता वह कूड़े से मिले हुये प्लास्टिक की बोतलें, प्लास्टिक, शीशे, कागज, गत्ता, लोहे को छांट कर अपनी जीविका चलाते हैं। यह रास्ते, घरों से उठाये कूड़े को अपने घर में लाते हैं और छंटाई करने के बाद उसको हफ्ते-दो हफ्ते बाद बेच देते हैं। एक अनुमान के मुताबिक 300 टन कूड़ा प्रति माह यह बस्ती वाले इक्ट्ठा करते हैं। इस बस्ती की महिलायें दूसरों के घरों में सफाई का काम करती हैं। यह बस्ती रिठाला मेट्रो स्टेशन से 300 मीटर दूर तथा एक कि.मी. की दूरी पर राजीव गांधी केंसर अस्पताल और डॉ. भीम राव अम्बेडकर अस्पताल के पास बसी हुई है। बस्ती से एक कि.मी. से भी कम दूरी पर दमकल केन्द्र है। बस्ती के एक तरफ बहुमंजिली फ्लैट्स बनाये जा रहे हैं तो दूसरी तरफ रिठाला गांव हैं, इसी गांव के कुछ लोगों द्वारा इस बस्ती वालों से 2000 से 2500 रू. प्रति झुग्गी प्रति माह किराया वसूला जाता है।

4-5 दिसम्बर की मध्यरात्री रिठाला बंगाली बस्ती में लगभग 600 झुग्गियां धूं-धूं कर जल उठी। इस आग में लोगों की कड़ी मेहनत से जोड़ी गई पाई-पाई का सामान जल कर खाक हो गया। ऐसा नहीं है कि इस बस्ती में पहली बार आग लगी हो इससे पहले भी 5 अप्रैल, 2011 को आग लग चुकी है जिसमें लोगों की मेहनत की कमाई तबाह हो गई थी। बस्ती वाले बताते हैं कि इस बार तो टेंट और खाने का सामान मिल भी गया लेकिन इसके पहले जो आग लगी थी उसमें हमें कुछ नहीं मिला था और मीडिया वालों को गांव वाले भगा दिये थे।

इस बस्ती में किराने के दुकान चलाने वाले मुराशाली जिनको बस्ती के लोग पाखी कहते हैं। पाखी तीन बच्चों और पत्नी के साथ रहते हैं उनके पत्नी और बच्चे आठ नवम्बर से गांव गये हुये हैं। पाखी बताते हैं कि वह 15 साल की उम्र में 1996 से इस बस्ती में रहते हैं। शुरूआत में वह कबाड़ चुनने का काम करते थे कबाड़ चुनने से जो पैसा इक्ट्ठा हुआ उससे किराने की दुकान खोल लिये, कुछ और पैसा इक्ट्ठा कर एक साल पहले ई-रिक्शा खरीद लिये थे। पत्नी दुकान चलाती थी वह ई-रिक्शा चलाते थे। बताते हैं कि दुकान में रखे 26 हजार के पुराने नोट सहित सभी समान जल कर खाक हो गये। पाखी सोच रहे थे कि बैंकों में भीड़ कम हो तो पुराना नोट जाकर जमा करायें। आग लगने के बाद वह दुकान में गये और केवल पुराना मोबाईल फोन ही निकाल पाये। वह अपनी जली हुई फ्रिज की तरफ देखते हुये कहते हैं कि फ्रिज नया ही था अभी दो महीना पहले उसका किश्त खत्म हुआ था। इस आग में उनका ई-रिक्शा भी जलकर स्वाहा हो गया। पाखी का कहना है कि जहां वह पन्द्रह साल पहले थे फिर से वहीं आकर खड़े हो गये। वह बताते हैं कि जो किराया लेता है वह हम लोगों का आधार कार्ड और 300 रू. लेकर गया था कि एग्रीमेंट बना कर देंगे लेकिन कभी उसने दिया नहीं। पाखी नहीं चाहते कि हम कबाड़ चुने तो हमारे बच्चे भी कबाड़ चुने। उनके तीनों बच्चे दसवीं, नवीं और छठवीं में पढ़ते हैं।

अशिलदुल शेख का जन्म इसी झुग्गी में हुआ था जिनकी उम्र अभी 22 साल हैं। वह रोहीणी सेक्टर 4 वार्ड नं. 44 से कूड़ा उठाने का काम करते हैं और उनके पिताजी रिक्शा चलाते हैं। अशिलदुल शेख बताते हैं कि यह बस्ती पहले ऐसी नहीं थी, यहां पहले काफी गड्ढ़ा था पानी भर जाता था, काफी जंगल था हम लोग जंगल में टॉयलेट के लिये जाया करते थे। लोगों ने धीरे-धीरे अपने घरों को मलवे भर-भर कर ऊंचा किया। जंगल काट कर यह सब बिल्डिंग बन गई तो घर के पास ही गड्ढ़ा खोद कर टॉयलेट बना लिया। पानी के लिये नल लगा लिये तब कहीं जाकर हम यहां रह पाते हैं।

चौथी क्लास में पढ़ने वाली सोनाली को आशा है कि ठंड से बचने के लिये नानी के घर से कपड़े आयेंगे। सोनाली कि सभी किताब, कॉपी जल चुकी है, वह कहती है कि 3-4 दिन बाद जाकर स्कूल में पता करेगी कि कैसे पढ़ाई हो पायेगी। सोनाली के पिता पिंकु कबाड़ गोदाम में छंटाई का काम करते हैं जिससे उनको 5-6 हजार रू. मिल जाता है। पिंकु का कोई बैंक का खाता नहीं है। सोनाली के नाम से ही स्कूल का बैंक खाता है जिसमें200 रू. है। सोनाली की मां रूपाली बताती हैं कि दोबारा घर को बसाने में कम से कम तीन-चार साल लग जायेंगे। सफिदा के रिश्तेदार बताते हैं कि सफिदा परिवार सहित घर गई हुई है और उनका सभी समान जल कर खाक हो गया है।

हसीना शेख पत्नी सयरूल शेख अपनी जली हुई झुग्गी को साफ कर रहने लायक बनाने की कोशिश कर रही थी। वह बताती हैं कि उनके पति रिठाला क्षेत्र में सड़क से कबाड़ चुना करते थे अब उनका पैर टूट गया है। हसीना रोहणी तेरह सेक्टर में 5-6 घरों में सफाई का काम करती हैं। उनके दो बेटे हैं जिनकी शादी हो चुकी है वह भी परिवार के साथ यहीं रहते हैं और कूड़ा उठाने का काम करते हैं। उनके घर के कूलर, पंखा, मोबाईल, बर्तन सहित इक्ट्ठा किए हुए 15000 हजार रू. जल कर खाक हो गये। वह बताती हैं कि 1800 रू. किराया देना पड़ता है और 200 रू. बिजली का। उनको किराये लेने वाले का नाम पता नहीं है वह बताती हैं कि वे लोग आते हैं और किराया लेकर जाते हैं। वहीं पर खड़े दूसरे व्यक्ति ने बताया कि छह-सात अलग-अलग लोग हैं जो पूरे बस्ती से किराया वसुलते हैं। झुग्गी जलने के बाद किराया ले जाने वाला कोई व्यक्ति नहीं आया।

कबीर शेख सेक्टर सात में कूड़ा उठाते हैं परिवार के साथ इस बस्ती में रहते हैं। वह बताते हैं कि उनका 50-60 हजार का समान जल गया है। तीस हजार का दरवाजा गांव भेजने के लिये खरीद कर लाये थे वह भी जल गया। कबीर 5-6 माह के कूड़े इक्ट्ठा किये थे वह भी जल गया। कबीर चाहते हैं कि सरकार ऐसा करे कि हमसे कोई किराया नहीं लिया जाये।

बस्ती वालों का कहना है कि दमकल गाड़ी आग लगने के एक घंटे बाद आई जबकि दमकल केन्द्र यहां से बहुत नजदीक है 5-10 मिनट में दमकल की गाड़ी आ सकती थी। गाड़ी जिस रास्ते से आई वह रास्ता पहले से सीवर डालने के लिये खुदा था। अगर गाड़ी दूसरे रास्ते से आई होती तो झुग्गियां बच गई होती। दमकल गाड़ी देर से आने पर बस्ीत वालों ने अपना रोष जताया। उनका कहना है कि हमारा कई महीनों का कबाड़ इकट्ठा था पहले कबाड़ के रेट कम होने से नहीं बेच रहे थे, इधर नोट बंदी के कारण कबाड़ बेचने में परेशानी हो रही थी। हम किसी तरह अपना गुजारा करने के लिए परिवार के अन्य लोगों के दूसरे काम या छोटे-मोटे कबाड़ बेच कर गुजारा कर रहे थे। बस्ती वालों से किराया लेने वालों का नाम पूछने पर साफ मना करते हैं कि हम किराया लेने वाले का नाम नहीं बता सकते नहीं तो हमें मार-पीट कर भगा दिया जायेगा। अब लोगों को ठंड से बचने की चिंता सता रही है।

बस्ती में ही जिला मजिस्ट्रेट से मुलाकात हुई जब उनसे यह पूछा गया कि यह जमीन किसकी है तो जिला मजिस्ट्रेट का कहना है कि उन्हें जमीन के विषय में नहीं पता, अभी वह रिलिफ पर ध्यान दे रहे हैं। जबकि उनके साथ चल रहे एक अधिकारी ने दबी जुबान में प्राइवेट जमीन होने की बात कही। जिला मजिस्ट्रेट ने 280 झुग्गियां जलने की बात बताई जबकि लोगों का कहना है कि 600 के करीब झुग्गियां जली है। शाम सात बजे तक 10-12 टेंट ही लग पाये थे। जबकि वही बगल में पाखी की बहन अपने 5 साल के बच्चे को गोद में लेकर ठंड से बचाने की कोशिश कर रही थी।

बिना पारिश्रमिक लिये शहरों को स्वच्छ बनाने वाले लोगों की सुरक्षा कि जिम्मेदारी किसकी है? कौन बता सकता है कि यह जमीन किसकी है? कौन इन बस्ती वालों को सुरक्षा दे सकता है ताकि वह निर्भिक होकर बता सकें कि उनसे अवैध किराया वसूली करने वाला व्यक्ति कौन है? क्या उनको इस तरह की अवैध वसूली से कोई सिस्टम है जो छुटकारा दिला सके?

मेहतकश जनता केवल अपने आवास में ही नहीं कार्यस्थल पर भी सुरक्षित नहीं है। आवास में उसको जान-माल की क्षति होती है वहीं कार्यस्थल पर मुनाफाखोरों की जेब भरने के लिये उनको जान गंवानी पड़ती है। 10 नवम्बर को गाजियाबाद जिले के शहीद नगर में जैकेट बनाने वाली फैब्रिकेटर में 13 लोगों (अपुष्ट खबरों के अनुसार 17 लोग) की जलकर मौत हो गई। 12 नवम्बर को सिरसपुर में दो सगे भाईयों की कम्पनी में विस्फोट होने से जान चली गई। 12 नवम्बर को ही बसंत स्कावॅयर मॉल में सफाई कर्मचारी को सिवरेज सफाई करने के लिये उतार दिया गया जिसमें एक मजदूर की मौत हो गई और एक गंभीर रूप से घायल हो गया।

मेहनतकश आबादी जो कि शहर को बनाती है, चलाती है, स्वच्छ रखती है उसकी इस तरह की मौत के जिम्मेवार कौन है? सरकार दावा करती है कि वह गरीबों के लिये है तो आखिर इनकी हालात में कोई बदलाव क्यों नहीं आ पा रहा है? क्या यह वर्गीय समाज मेहनतकश आबादी को एक निर्भिक, साफ-सुथरी, जिन्दगी दे सकता है जिसमें उनके बच्चों का भविष्य उज्जवल हो? क्या इन बस्ती वालों को अवैध वसूली से बचाया जा सकता है?

Sk688751@gmail.com