സ്വാതന്ത്ര്യദിനത്തില്‍ അവകാശ സമരത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടവര്‍
ഉയര്‍ന്ന ജാതിക്കാരായ ജാട്ടു സമുദായത്തിന്റെ ജാതീയ-ലൈംഗീക ആക്രമണത്തിനിരയായ ദലിതുകള്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവരുന്ന സമര പന്തല്‍ 2015 ഓഗസ്റ്റ് 14ന് ഡല്‍ഹി പൊലീസ് പൊളിച്ചു നീക്കിയതിനെ തുടര്‍ന്ന് തെരുവില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സമരക്കാര്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാനാണ് സമര പന്തല്‍ പൊളിച്ച് നീക്കിയതെന്നാണ് ഭരകൂട ഭാഷ്യം.
ജാതിയുടെ പേരില്‍ വിവേചനം നേരിടുന്ന ഇവര്‍ കഴിഞ്ഞ ദിവസം ഇസ്്‌ലാം മതം സ്വീകരിച്ചിരുന്നു.



No comments:
Post a Comment