Saturday, June 22, 2013

അണ്ണാന്‍

                                                             ' അണ്ണാന്‍ - ദില്ലി വാല'

Friday, May 10, 2013

കൊന്നിട്ടും മരിക്കാത്തവര്‍

അവര്‍ വല്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്നു
എന്നിട്ടും ഇടറുന്നില്ല
എല്ലാവരും വേദനിപ്പിക്കുന്നു
എന്നിട്ടും കരയുന്നില്ല
എന്താണീ സൗന്ദര്യം
സത്യം അവരുടെ കയ്യില്‍ ഭദ്രമാണ്‌
അതാണ്‌ അവരിലെ കുറ്റം..
വല്ലാത്ത സ്‌നേഹമാണവര്‍ക്ക്‌
വല്ലാത്ത ചങ്കൂറ്റവും
എന്താണീ സൗഹൃദം..
ഒഴിവാക്കപെട്ടവരുടെ കൂടെ,
ഒന്നുമില്ലാത്തവരുടെ കൂടെ
അവരെ കാണാറുണ്ട്‌
നിഷേധിക്കപെട്ടവന്‌ വേണ്ടി,
നഷ്ടപെട്ടവന്‌ വേണ്ടി
അവര്‍ വാദിക്കാറുണ്ട്‌..
ലോലമല്ല...സ്വല്‍പം തീവ്രവാണാ ഭാവം
എന്താണീ സ്‌നേഹം
കൊന്നിട്ടും മരിക്കാത്തവര്‍
അവര്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.
ഏതാണീ പടപ്പുകള്‍..
എനിക്കും അവരില്‍ ഒരാളാവണം..
അറിഞ്ഞു പോയാല്‍ അണി ചേര്‍ന്നു പോവും
അല്ല.. ഇതൊരു സാമ്രാജ്യമല്ല
സാഹോദര്യമാത്രമാണ്‌....

Monday, April 22, 2013

ഞാന്‍ കണ്ട ദില്ലിയിലൂടെ.....

ദില്ലി

ഇവിടെ കാഴ്‌ചകള്‍ അത്ര സുന്ദരമല്ല...
ഇവിടെ ഏഴു വയസ്സുക്കാരന്‍ ആലമാണ്‌ കുടുംബനാഥന്‍..
അച്ചനും അമ്മയുമടക്കം അഞ്ചെണ്ണത്തിന്റെ അരച്ചാണ്‍ വയര്‍..
അവന്റെ നിയന്ത്രണത്തിലാണ്‌....

ഇവിടെ തെരുവുകള്‍ അത്ര സുരക്ഷിതമല്ല...
കുക്കു കാട്ടി ഗല്ലിയില്‍ മൂക്കൊലിച്ചിരിക്കുന്ന നാലു വയസ്സുക്കാരി വാവയുമിവിടെ ബലാല്‍കാരത്തിനിരയാവും..

ഇവിടത്തെ അന്തരീക്ഷം അത്ര സുഗന്ധപൂരിതമല്ല....
ഇവിടം ആകെ ചീഞ്ഞു നാറുകയാണ്‌...
തെരുവുകള്‍ മാലിന്യ മലകളാല്‍ ഉയര്‍ന്നിരിക്കുന്നു...
അധികാരത്തിന്റെ ഇടനായികളില്‍ നിന്ന്‌
അഴിമതിയുടെ രൂക്ഷ ഗന്ധമാണ്‌ ഉയരുന്നത്‌...

ഇവിടെ ഞാനിപ്പോള്‍ മൂക്കു പൊത്താറില്ല....
ഈ ചീഞ്ഞ നാറ്റം എന്റെ നാസ ഗ്രന്ഥികളോട്‌...പൊരുത്ത പെട്ടിരിക്കുന്നു....

ഇവിടെ ഞാനിപ്പോള്‍ കണ്ണു ചിമ്മാറില്ല...
ഇവിടത്തെ കാഴ്‌ചകളോട്‌ ഞാന്‍ സമരസപ്പെട്ടിരിക്കുന്നു..
ഇവിടെ ഞാനിപ്പോള്‍ സുരക്ഷിതനാണ്‌...
ഇവിടെ ഞാനിനിയൊന്നും പറയുന്നില്ല....
പറഞാല്‍...
നിങ്ങളെന്നെ....
അശ്ലീലക്കാരനാക്കും..
അഭിനവ മദനനാക്കും....
സ്‌ത്രീ വിരുദ്ധനാക്കും.....
പഴഞ്ചനാക്കും.....
ഇല്ല.....
ഞാന്‍ നടക്കും....
ഈ തെരുവുകളിലൂടെ....
കുറേ പടയോട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച
ഈ ചരിത്ര വീഥികളില്‍
കുറേ പടയാളികളെ കണ്ട ഈ ചരിത്ര നഗരിയില്‍..
ഞാന്‍ നടക്കും....
നല്ലൊരു നാളെ സ്വപ്‌നം കണ്ട്‌....
ദില്‍ദാര്‍ ദില്ലി

Thursday, August 30, 2012

ഡിസംബര്‍ ആറ്



ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
ഫൈസാബാദിന്റെ കണ്ണും
കരളും കലക്കിയ ഡിസംബര്‍ ആറ്
ഈ നാളിലാണ്
കാവിയുടുത്ത
ചെഞ്ചായപ്പൊട്ട് തൊട്ട
ആര്‍ഷ കശ്മലന്മാര്‍
ബാബരി പള്ളി തല്ലിത്തകര്‍ത്തത്
അന്നാണ് രാമ സൈന്യം
ബാബരിയുടെ മണ്ണില്‍
സവര്‍ണ്ണക്കോട്ട പണിതത്

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
മീര്‍ബാഖീ,
ഞങ്ങള്‍ പൊള്ളുന്ന വേദനയോടെ
അറിയുന്നു,
താങ്കളുടെ ആത്മാവ് കരയുകയാണെന്ന്
മ്ലേച്ഛന്റെ നാവരിഞ്ഞും
അധ:കൃതന്റെ ചെവിയില്‍
തിളച്ച ഈയമൊഴിച്ചും
അവരുടെ സ്ത്രീകളെ
ദേവദാസികളാക്കിയും
'ബ്രാഹ്മണ്യം' നാടുവാണ
'തമോയുഗ'ത്തില്‍
പീഡിതരുടെ കര്‍ണപുടങ്ങളില്‍
ശാന്തിയുടെ ബാങ്കൊലികള്‍ കേള്‍പ്പിച്ച
അങ്ങയുടെ പ്രിയപ്പെട്ട
ബാബരിയുടെ മിനാരങ്ങള്‍
ആര്യ കശ്മലന്മാര്‍
തല്ലിത്തകര്‍ത്തത് അന്നാണ്

വിശ്വാസീ,
നാനൂറ് സംവത്സരങ്ങള്‍
നിന്റെ സുജൂദിന്
പരിശുദ്ധ സ്ഥാനമായി നിന്ന
പള്ളി തകര്‍ത്തിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു.
വിശ്വാസീ,
കാവിപ്പടയുടെ ദുര്‍മോഹങ്ങള്‍
ഇനിയുമവസാനിക്കുന്നില്ല
കേള്‍ക്കുന്നില്ലേ
സംഘപരിവാറിന്റെ അടട്ടഹാസം
'കാശി മധുര ബാക്കി ഹൈ'

വിശ്വാസീ,
മുന്നോട്ട് വരിക
ഹംസയുടെ ധൈര്യവും
അലിയുടെ ദാര്‍ഢ്യവും
ഹുസൈന്റെ മന:ശക്തിയും
നേടി,
മുന്നോട്ട് വരിക
ബാബരി നമ്മുടെ തന്നെ കൈകളാല്‍
പണിതുയര്‍ത്തുവാന്‍
മുന്നോട്ട് വരിക.
ശക്തമായ മനസ്സുമായ്
കരുത്തുള്ള ശരീരവുമായ്
മുന്നോട്ടു വരിക

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
നരസിംഹങ്ങളേ,
ഞങ്ങള്‍ എന്നും മനസ്സില്‍ കരുതിയിരിക്കും
ഇത് ഞങ്ങളുടെ മനസ്സില്‍
എന്നുമെന്നും വേദനിക്കുന്നൊരോര്‍മയായിരിക്കും.
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങളുടെ ചങ്കിലെ ചോരമുക്കി
ഈ ആര്യകോപ്രായങ്ങള്‍ക്ക്
പകരം വീട്ടാന്‍ ഞങ്ങള്‍
എഴുതിവെക്കും
ഡല്‍ഹിയുടെ വാതായനങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി തുറക്കാത്ത
നല്ല നാളുകളുടെ സൃഷ്ടിപ്പില്‍
പങ്കുചേരാന്‍
ഞങ്ങളുടെ സോദരിമാരുടെ മാനം കവര്‍ന്ന
സഹോദരന്മാരെ തുറങ്കിലടച്ച് ഭേദ്യം ചെയ്ത
ഞങ്ങളുടെ പള്ളി തകര്‍ത്ത
ആ മണ്ണില്‍ സവര്‍ണക്കോട്ട
പണി തീര്‍ത്ത
നിങ്ങളുടെ, പിടലികളില്‍
ആഞ്ഞു ചവിട്ടാന്‍
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങള്‍
ഹൃദ്‌രക്തം കൊണ്ടെഴുതിവെക്കും
ആ നാള്‍ വരികതന്നെ ചെയ്യും
മര്‍ദിതന്‍ നീതിയുടെ പല്ലക്കിലേറി
ആഗതമാവുന്ന
നല്ലൊരുനാള്‍ വരികതന്നെ ചെയ്യും.
ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്.


Sunday, July 22, 2012

രാജ്യസഭാ പ്രധാനമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് തോറ്റമ്പിയ സ്ഥാനാര്‍ത്ഥി പാര്‍ട്ടി തിണ്ണബലത്തില്‍ രാജ്യസഭയിലേക്ക്. വോട്ടര്‍മാര്‍ തോല്‍പ്പിച്ചു വിട്ടയാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ചാനലില്‍ ദര്‍ശിച്ച സമ്മതിദായകന്‍ സ്വന്തം ചൂണ്ടുവിരലിലെ സമ്മതിദാന മുദ്ര ചൂണ്ടുവിരലടക്കം മുറിച്ചുകളഞ്ഞ് സായൂജ്യമടഞ്ഞു!

പന്നിപ്പനി

മനുഷ്യ മലം തിന്ന് പന്നിക്ക് പനി പിടിച്ചപ്പോള്‍ പന്നിപ്പനി
പന്നി മാംസം തിന്ന് മനുഷ്യനും പനി, പന്നിപ്പനി