നടക്കൂ സുഹൃത്തെ......
അപരിചിതനായ സഹോദരാ....
ചിലര്‍ മുമ്പേ നടക്കും.....
പിറകെ വരാനുള്ളവര്‍ക്ക് വഴി കാട്ടിയായി....
നിനക്കും സ്വപ്‌നമുണ്ടായിരുന്നു.....
എന്നെ പോലെ......
നിന്റെ സുഹൃത്തുക്കളെ പോലെ...
എനിക്കുമുണ്ട്....
ചുമക്കാന്‍ സാധിക്കുന്നതിനേക്കാള്‍,
സ്വപ്‌നങ്ങള്‍,,,
ആഗ്രഹങ്ങള്‍,,,,
പണിതീരാത്ത വീട്....
ഉന്നത വിദ്യാഭ്യാസം നല്‍കേണ്ട സന്താനങ്ങള്‍....
ഒന്നര വയസ്സുകാരിയായ ഇളയ മകളുടെ...
പതിനെട്ട് തികഞ്ഞിട്ടു നടക്കേണ്ടുന്ന വിവാഹം....
സമൂഹത്തില്‍
പോരാത്തരക്കാരനാവാതെ ജീവിക്കാനുള്ള
സാമൂഹികാടിത്തറ....
ജീവിക്കാനുള്ള പണം.....
ഇതിന്റെയെല്ലാം......
ഇടക്ക്....
ഇല്ല......
ലോകം വെട്ടി പിടിക്കാനുള്ള ആഗ്രമൊന്നും എനിക്കും
എന്നാലും
ഇതെല്ലാ ഒന്ന് ശരിയാക്കി എടുക്കാനുള്ള
തിരക്കിനിടയില്‍
ഞാനെന്റെ നാഥനെ മറക്കാറുണ്ടോ?
വാര്‍ത്താ മുറിയില്‍.......
കണ്ണ് മിഴിച്ചിരിക്കുമ്പോള്‍......
എക്‌സ്‌ക്ല്യൂസീവ് തേടിയുള്ള......
യാത്രയില്‍.....
ചിലപ്പോള്‍......
എന്റെ തിരക്കിനിടയില്‍....
ഞാന്‍ ദൗത്യം മറക്കാറുണ്ട്.....
ഡെഡ് ലൈനിന് മുമ്പ് പത്രാഫീസില്‍ വാര്‍ത്ത എത്തിക്കാനുള്ള ബത്തപ്പാടില്‍
ഞാന്‍ എന്റെ ഡെഡ് ലൈനിനെ കുറിച്ച് ഓര്‍ക്കാറില്ലെന്നത്.. സത്യമാണ്......
പരീക്ഷാ ഹാളിലെ ലോംഗ് ബെല്ലിന് ശേഷം
ഉത്തരമെഴുതാന്‍ അനുവദിക്കില്ലെന്നറിയാമായിരുന്നിട്ടും.....
പോവുക സുഹൃത്തെ....
നീ നല്ല പോലെ പരീക്ഷ എഴുതി
എന്ന് ഞാന്‍ വിശ്വസിക്കും......
ഉത്തരം അറിഞ്ഞിട്ടും.....
അലസമായി
സഹപാഠികള്‍ ഉത്തരമെഴുതുന്നതും,
അവരുടെ കോപ്രായങ്ങളും നോക്കി
താടിക്ക് കൈയ്യും കൊടുത്ത്
ഞാന്‍ ഇരിക്കുകയാണ്......
ഉത്തരപേപ്പറില്‍ ചിത്രവരച്ചും
പരീക്ഷാ ഹാളിലെ അധ്യാപകന്റെ
ആംഗ്യങ്ങളും
പ്രയോഗങ്ങളും
നിരൂപിച്ചും
വിമര്‍ശിച്ചും
ഞാന്‍ ഇരിക്കുകയാണ്
നാലുമണിയുടെ ലോംഗ് ബെല്ലിന്റെ
അഞ്ചു മിനുറ്റ് മുന്‍പ്
നൂറില്‍ എത്രമാര്‍ക്കിനെഴുതുവാന്‍
സാധിക്കുമെന്നെനിക്കറിയില്ല.....
പാസ് മാര്‍ക്ക് ലഭിക്കുമെങ്കില്‍.....
നാഥാ..............................................
No comments:
Post a Comment