Thursday, August 30, 2012

ഡിസംബര്‍ ആറ്



ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
ഫൈസാബാദിന്റെ കണ്ണും
കരളും കലക്കിയ ഡിസംബര്‍ ആറ്
ഈ നാളിലാണ്
കാവിയുടുത്ത
ചെഞ്ചായപ്പൊട്ട് തൊട്ട
ആര്‍ഷ കശ്മലന്മാര്‍
ബാബരി പള്ളി തല്ലിത്തകര്‍ത്തത്
അന്നാണ് രാമ സൈന്യം
ബാബരിയുടെ മണ്ണില്‍
സവര്‍ണ്ണക്കോട്ട പണിതത്

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
മീര്‍ബാഖീ,
ഞങ്ങള്‍ പൊള്ളുന്ന വേദനയോടെ
അറിയുന്നു,
താങ്കളുടെ ആത്മാവ് കരയുകയാണെന്ന്
മ്ലേച്ഛന്റെ നാവരിഞ്ഞും
അധ:കൃതന്റെ ചെവിയില്‍
തിളച്ച ഈയമൊഴിച്ചും
അവരുടെ സ്ത്രീകളെ
ദേവദാസികളാക്കിയും
'ബ്രാഹ്മണ്യം' നാടുവാണ
'തമോയുഗ'ത്തില്‍
പീഡിതരുടെ കര്‍ണപുടങ്ങളില്‍
ശാന്തിയുടെ ബാങ്കൊലികള്‍ കേള്‍പ്പിച്ച
അങ്ങയുടെ പ്രിയപ്പെട്ട
ബാബരിയുടെ മിനാരങ്ങള്‍
ആര്യ കശ്മലന്മാര്‍
തല്ലിത്തകര്‍ത്തത് അന്നാണ്

വിശ്വാസീ,
നാനൂറ് സംവത്സരങ്ങള്‍
നിന്റെ സുജൂദിന്
പരിശുദ്ധ സ്ഥാനമായി നിന്ന
പള്ളി തകര്‍ത്തിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു.
വിശ്വാസീ,
കാവിപ്പടയുടെ ദുര്‍മോഹങ്ങള്‍
ഇനിയുമവസാനിക്കുന്നില്ല
കേള്‍ക്കുന്നില്ലേ
സംഘപരിവാറിന്റെ അടട്ടഹാസം
'കാശി മധുര ബാക്കി ഹൈ'

വിശ്വാസീ,
മുന്നോട്ട് വരിക
ഹംസയുടെ ധൈര്യവും
അലിയുടെ ദാര്‍ഢ്യവും
ഹുസൈന്റെ മന:ശക്തിയും
നേടി,
മുന്നോട്ട് വരിക
ബാബരി നമ്മുടെ തന്നെ കൈകളാല്‍
പണിതുയര്‍ത്തുവാന്‍
മുന്നോട്ട് വരിക.
ശക്തമായ മനസ്സുമായ്
കരുത്തുള്ള ശരീരവുമായ്
മുന്നോട്ടു വരിക

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
നരസിംഹങ്ങളേ,
ഞങ്ങള്‍ എന്നും മനസ്സില്‍ കരുതിയിരിക്കും
ഇത് ഞങ്ങളുടെ മനസ്സില്‍
എന്നുമെന്നും വേദനിക്കുന്നൊരോര്‍മയായിരിക്കും.
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങളുടെ ചങ്കിലെ ചോരമുക്കി
ഈ ആര്യകോപ്രായങ്ങള്‍ക്ക്
പകരം വീട്ടാന്‍ ഞങ്ങള്‍
എഴുതിവെക്കും
ഡല്‍ഹിയുടെ വാതായനങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി തുറക്കാത്ത
നല്ല നാളുകളുടെ സൃഷ്ടിപ്പില്‍
പങ്കുചേരാന്‍
ഞങ്ങളുടെ സോദരിമാരുടെ മാനം കവര്‍ന്ന
സഹോദരന്മാരെ തുറങ്കിലടച്ച് ഭേദ്യം ചെയ്ത
ഞങ്ങളുടെ പള്ളി തകര്‍ത്ത
ആ മണ്ണില്‍ സവര്‍ണക്കോട്ട
പണി തീര്‍ത്ത
നിങ്ങളുടെ, പിടലികളില്‍
ആഞ്ഞു ചവിട്ടാന്‍
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങള്‍
ഹൃദ്‌രക്തം കൊണ്ടെഴുതിവെക്കും
ആ നാള്‍ വരികതന്നെ ചെയ്യും
മര്‍ദിതന്‍ നീതിയുടെ പല്ലക്കിലേറി
ആഗതമാവുന്ന
നല്ലൊരുനാള്‍ വരികതന്നെ ചെയ്യും.
ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്.


Sunday, July 22, 2012

രാജ്യസഭാ പ്രധാനമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് തോറ്റമ്പിയ സ്ഥാനാര്‍ത്ഥി പാര്‍ട്ടി തിണ്ണബലത്തില്‍ രാജ്യസഭയിലേക്ക്. വോട്ടര്‍മാര്‍ തോല്‍പ്പിച്ചു വിട്ടയാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ചാനലില്‍ ദര്‍ശിച്ച സമ്മതിദായകന്‍ സ്വന്തം ചൂണ്ടുവിരലിലെ സമ്മതിദാന മുദ്ര ചൂണ്ടുവിരലടക്കം മുറിച്ചുകളഞ്ഞ് സായൂജ്യമടഞ്ഞു!

പന്നിപ്പനി

മനുഷ്യ മലം തിന്ന് പന്നിക്ക് പനി പിടിച്ചപ്പോള്‍ പന്നിപ്പനി
പന്നി മാംസം തിന്ന് മനുഷ്യനും പനി, പന്നിപ്പനി

Monday, July 9, 2012

ക(ഥ)വിത


രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍
നബി ദിനത്തിന് പാട്ടു വേണം എന്നു പറഞപ്പോള്‍
ഉസ്താദ് പറഞു
എനിക്ക് പാടാന്‍ അറിയില്ലെന്ന്...
എന്റെ സ്വരം അതിന് പറ്റിയതല്ലെന്നും..
പാട്ടു പെട്ടി (പൂതി) പൂട്ടിയ എനിക്ക്
ഉസ്താദ് പ്രസംഗം എഴുതി തന്നു...
എന്റെ പ്രസംഗം കേട്ട ഉസ്താദ് പറഞു
നിന്റെ ശബ്ദത്തിന് ഗാംഭീര്യമില്ലെന്നും..
നിനക്കീ പണി പറ്റില്ലെന്നും...
അവസാനം ബാങ്ക് വിളി മത്സരത്തിന്
പേര് കൊടുത്ത ഞാന്‍...
നബി ദിനത്തില്‍ മൊല്ലാക്കയുടെ
മോനുമായി ബാങ്ക് വിളി മത്സരത്തില്‍
മാറ്റുരച്ചു...
ബാങ്ക് വിളിച്ച്  വേദിവിട്ട എന്നോട്
ആരോ പറഞു...
ഞാന്‍ 'അയ്യാല സ്വലാ' പറഞ്ഞില്ലെന്ന്...!

വികാരങ്ങളും വിചാരങ്ങളും പ്രതിഷേധങ്ങളും
ലെറ്റര്‍ പാഡില്‍ കുറിച്ച ഞാന്‍..
പത്രാധിപന്‍മാര്‍ക്കയച്ചു...
പ്രസിദ്ധീകരണ യോഗ്യമല്ലന്ന മറുപടിയുമായി..
പോസ്റ്റുമാന്‍ കൊണ്ടുവന്ന 25 പൈസയുടെ..
പോസ്റ്റു കാര്‍ഡുകള്‍ കൊണ്ട് എന്റെ തകര പെട്ടി നിറഞു..

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവര്‍ത്തനത്തിലേക്ക് തിരിഞു...
പരീക്ഷ എഴുതാന്‍ തന്ന ഉത്തര കടലാസ്സില്‍..
മന്ത്രം എന്ന ഉര്‍ദു കഥ മലയാളത്തിലാക്കി.. പത്രാധിപര്‍ക്കയച്ചു...
അതിനുംകിട്ടി...പത്രാധിപരുടെ ക(?)ത്ത്...
മോഷണം പാപമാണ്..ഉത്തര കടലാസ്സ് ഉത്തരമെഴുതാനുള്ളതാണ്..
അന്തവിശ്വാസം പ്രചരിപ്പിക്കരുതെന്ന.. ഉപദേശവും

എന്റെ കവിതകള്‍ക്ക് പ്രാസമില്ല...
കഥകള്‍ക്ക് ഇതിവൃത്തമില്ല...
പ്രസംഗത്തിന് ആഖ്യാനങ്ങളില്ല; ആംഗ്യങ്ങളില്ല.
എന്റെ സ്വരത്തിന് ഗാംഭീര്യമില്ല....
പിന്നെ ഞാനെങ്ങനെ കവിയാകും?
ഞാനെങ്ങനെ എഴുത്തുകാരനാകും?
ഞാനെങ്ങനെ പ്രാസംഗികനാവും...?
എന്റെ അക്ഷരങ്ങളെങ്ങനെ അച്ചടി മഷി പുരളും..?

എന്നാലും ഞാന്‍ നിരാശനല്ല,
ഞാന്‍ ഒരു സാഹിത്യകലാരൂപത്തിന് തന്നെ..
രൂപം നല്‍കി - ക(ഥ)വിത.

ഇവിടെ പ്രാസത്തിന് സ്ഥാനമില്ല,
ഇതിവൃത്തമില്ല,
ആഖ്യാനങ്ങളും ആംഗ്യങ്ങളുമില്ല,
ഇവിടെ സ്വരത്തിന് ഗാംഭീര്യം വേണ്ട...

ഇവിടെ വികാരങ്ങള്‍ അക്ഷരമാവും
വിചാരങ്ങള്‍ ശബ്ദങ്ങളാവും..

ഇവിടെ പത്രാധിപരും വായനക്കാരുമില്ല.

-സിദ്ദീഖ് കാപ്പന്‍